നല്ല തണുപ്പുള്ള കാലവാസ്ഥയാണ് ഓഡിഷയിൽ എന്നാൽ ഒഡിഷയിലെ ഭുവനേശ്വറിലുള്ള കലിംഗ സ്‌റ്റേഡിയത്തിൽ ഈ തണുപ്പ് ഉണ്ടാകില്ല. അവിടെ തീപാറുകയായിരിക്കും. രാജ്യത്തെ ഏറ്റവും മികച്ച കൗമാരതാരങ്ങൾ പോരിനിറങ്ങുന്ന ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിന് നാളെ കലിംഗ സ്‌റ്റേഡിയത്തിൽ തുടക്കമാകും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മികച്ച അത്‌ലീറ്റുകൾ ഭുവനേശ്വറിലേക്ക് എത്തി. 98 ഇനങ്ങളിലായി രണ്ടായിരത്തിലധികം താരങ്ങൾ പുതിയ വേഗവും ഉയരവും ദൂരവും കണ്ടെത്താൻ ട്രാക്കിലും ഫീൽഡിലും മാറ്റുരയ്ക്കും.
Also Read: പിങ്കിൽ പതറി ഇന്ത്യ; അഡ്ലെയിഡില്‍ മുൻനിര തകർന്നു
കേരളത്തിൽനിന്ന് നേരത്തെ മത്സരത്തിനെത്തിയ താരങ്ങൾ ഇന്നലെ പരിശീലനത്തിന് ഇറങ്ങിയിരുന്നു. ന്നലെ ഐഎസ്‌എൽ മത്സരമായതിനാൽ അത്‌ലീറ്റുകൾ പ്രധാന സ്‌റ്റേഡിയത്തിനുസമീപമുള്ള സിന്തറ്റിക് ട്രാക്കിലാണ് പരിശീലനത്തിനിറങ്ങിയത്. അഞ്ചുമണിയോടെ ഇരുട്ടുവീണു. ബാക്കി പരിശീലനം ഫ്ലഡ്‌ലിറ്റ് വെളിച്ചത്തിലായിരുന്നു. കോഴിക്കോട് ഉഷ സ്‌കൂളിലെ മൂന്ന് താരങ്ങളും ദേശീയ ജൂനിയർ സ്‌കൂൾ മീറ്റ് കഴിഞ്ഞ് ലഖ്‌നൗവിൽനിന്ന് നേരിട്ടെത്തിയ താരങ്ങളുമാണ് പരിശീലനത്തിന് ഇറങ്ങിയത്.
Also Read: ടി20യിലെ സര്‍വകാല റെക്കോര്‍ഡ് സ്‌കോര്‍ ഇനി ഈ ടീമിന് സ്വന്തം; പിറന്നത് ഇന്ത്യയില്‍
108 അംഗ സംഘമാണ് കേരളത്തിനുള്ളത്. തിരുവനന്തപുരം സായി സെന്ററിലെ താരങ്ങളും ഇന്നലെയെത്തി രജിസ്ട്രേഷൻ പൂർത്തിയാക്കി. കേരളത്തിൽനിന്നുള്ള 32 താരങ്ങളും പരിശീലകരും അടക്കുന്ന സംഘം ഇന്ന് രാവിലെ എത്തിച്ചേരും. 39–-ാമത് മീറ്റ് 11 വരെയാണ്. ശനിയാഴ്‌ച രാവിലെ ആറിന് അണ്ടർ 20 പുരുഷവിഭാഗം 10,000 മീറ്റർ ഓട്ടത്തോടെയാണ് തുടക്കം. ആദ്യദിനം 12 ഇനങ്ങളിൽ ഫൈനലുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here