സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍തെന്നി, പാറക്കെട്ടുകള്‍ക്കിടയില്‍ വീണുകിടന്നത് മണിക്കൂറുകള്‍, ഒടുവില്‍ 19കാരി ജീവിതത്തിലേക്ക്!

കര്‍ണാടകയില്‍ തുമക്കുരുവില്‍ തടാകകരയില്‍ നിന്ന് സെല്‍ഫിയെടുത്തുമടങ്ങുമ്പോള്‍ കാല്‍തെന്നി പാറക്കെട്ടുകള്‍ക്കിടയില്‍ വീണ 19കാരിയെ മണിക്കൂറുകള്‍ക്ക് ശേഷം രക്ഷപ്പെടുത്തി. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. അഗ്നിശമന സേനയെത്തിയാണ് 15 മണിക്കൂറിന് ശേഷം പെണ്‍കുട്ടിയെ രക്ഷിച്ചത്.

ALSO READ: കമ്പോഡിയയിൽ അകപ്പെട്ട അബിൻ ബാബുവിന് സഹായം തേടി എ എ റഹീം എംപി, ഇന്ത്യൻ അംബാസിഡർക്ക് കത്തയച്ചു

മന്ദാരഗിരിയില്‍ നിന്നും മടങ്ങി വരുന്നതിനിടയില്‍ സുഹൃത്ത് കീര്‍ത്തനയ്‌ക്കൊപ്പം കരകവിഞ്ഞൊഴുകുന്ന തടാകകരയില്‍ ഹംസയെന്ന പെണ്‍കുട്ടിയെത്തിയത്. സെല്‍ഫി എടുക്കുന്നതിനിടയില്‍ കാലുതെന്നി ഹംസ പാറക്കെട്ടുകള്‍ക്കിടയില്‍ വീഴുകയായിരുന്നു. ഭാഗ്യത്തിന് കാല്‍മുട്ടിനോളം വെള്ളം മാത്രമേ അവിടെയുണ്ടായിരുന്നുള്ളു.

സെല്‍ഫി എടുത്തു മടങ്ങുന്നതിനിടയില്‍ കാലുതെന്നിയതാണെന്നും തനിക്ക് നീന്താന്‍ അറിയില്ലെന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി പിന്നീട് പ്രതികരിച്ചു. മുറിവുകളൊന്നും ഉണ്ടായില്ലെങ്കിലും മണിക്കൂറുകളോളം കാല്‍മുട്ടില്‍ നിന്നതിനാല്‍ വേദനയുണ്ടെന്ന് ഹംസ പറഞ്ഞു. അങ്ങനെ നില്‍ക്കാന്‍ കഴിഞ്ഞില്ലായിരുന്നെങ്കില്‍ വെളളത്തില്‍ ഒഴുകി പോയേനെയെന്നും പെണ്‍കുട്ടി പറയുന്നു.

ALSO READ: തൃശൂർ കേച്ചേരി അക്കിക്കാവ് ബൈപാസ് റോഡ് നിർമാണം പുരോഗമിക്കുന്നു; ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്

രക്ഷാപ്രവര്‍ത്തകര്‍ അടുത്തെത്തിയെന്ന മനസിലായി ശബ്ദമുണ്ടാക്കിയെങ്കിലും വെള്ളമൊഴുകുന്ന ശബ്ദത്തില്‍ തന്റെ ശബ്ദം അവര്‍ക്ക് നന്നായി കേള്‍ക്കാന്‍ കഴിഞ്ഞില്ലെന്നും പിന്നീട് അലറി കരയുകയായിരുന്നെന്നും ഹംസ പറഞ്ഞു. വാരാന്ത്യത്തില്‍ മന്ദാരഗിരി സന്ദര്‍ശിക്കാന്‍ കൂട്ടുകാരിക്കൊപ്പം പോയതാണ് ഹംസ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News