കാസർകോട് എരിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികൾ ഒഴുക്കിൽപ്പെട്ട് അപകടം. 3 കുട്ടികൾ മുങ്ങി മരിച്ചു. എരിഞ്ഞിപ്പുഴയിൽ കച്ചവടം നടത്തുന്ന ഇ അഷറഫിന്റെയും ശബാനയുടെയും മകൻ യാസിൻ (12), സഹോദരൻ എരിഞ്ഞിപ്പുഴയിലെ മജീദിന്റെയും സഫീനയുടെയും മകൻ സമദ് (12), സഹോദരി മഞ്ചേശ്വരം ഉദ്യാവാരയിലെ റംലയുടെ സിദ്ദിഖിന്റെയും മകൻ റിയാസ് (17) എന്നിവരാണ് മരിച്ചത്. പയസിനി പുഴയിൽ എരഞ്ഞിപ്പുഴ പാലത്തിനടുത്ത് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്.
മരിച്ച റിയാസിന്‍റെ ഉമ്മ റംലക്കൊപ്പം പുഴയിൽ കുളിക്കാനെത്തിയതായിരുന്നു സഹോദരൻമാരുടെ മക്കളായ യാസിനും സമദും. റിയാസ് വെള്ളത്തിൽ മുങ്ങിയപ്പോൾ റംല ആദ്യം രക്ഷപ്പെടുത്താൻ പുഴയിലേക്ക് ചാടി. നീന്തലറിയുന്ന മറ്റ് രണ്ട് കുട്ടികളും ഇവർക്കൊപ്പം ചാടിയെങ്കിലും ഇവരും വെള്ളത്തിൽ മണി പോവുകയായിരുന്നു. റംലയുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തി ഇവരെ കരക്കെത്തിച്ചു. തുടർന്ന് നിയാസിനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ALSO READ; മഞ്ഞടിഞ്ഞ റോഡിൽ അപകടക്കെണിയൊരുക്കി മണാലി, തുടർക്കഥയായി അപകടങ്ങൾ
അഗ്നിരക്ഷാ സേനയുടെ സ്കൂബ സംഘവും പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. പിന്നീട് നടന്ന തെരച്ചിലിൽ യാസിൻ്റെയും സമദിൻ്റെയും മൃതദേഹങ്ങൾ കണ്ടെത്തി. അപകടമറിഞ്ഞ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സ്ഥലത്തെത്തി. ഇത്തരം അപകടങ്ങൾ കുറക്കാൻ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുമെന്നും പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ഡിസാസ്റ്റർ മാനേജ്മെൻ്റ് ടീം രൂപീകരിക്കുമെന്നും ജില്ലാ കലക്ടർ കെ ഇമ്പ ശേഖർ പറഞ്ഞു. നാടൊന്നാകെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയപ്പോൾ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളും സ്ഥലത്തെത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here