ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം ; ഇന്ന് നടത്തിയ ജനകീയ തെരച്ചിലിൽ കണ്ടെത്തിയത് 2 മൃതദേഹങ്ങളും 2 ശരീരഭാഗങ്ങളും

Wayanad search

മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ വീണ്ടും മൃതദേഹങ്ങൾ കണ്ടെത്തി. രണ്ട്‌ മൃതദേഹങ്ങളും രണ്ട്‌ ശരീര ഭാഗങ്ങളും പരപ്പൻപാറ വനമേഖലയിൽ നിന്നാണ്‌ കണ്ടെടുത്തത്‌.റിപ്പണിൽ നിന്ന് പുറപ്പെട്ട സംഘമാണ്‌ ഇവിടെ തിരച്ചിൽ നടത്തിയത്‌. കാണാതായവരെ തേടി ദുരന്ത ഭൂമിയില്‍ ഇന്ന് ജനകീയ തെരച്ചില്‍ നടന്നു. എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, പോലിസ് വിഭാഗങ്ങള്‍ക്കൊപ്പം റവന്യു വകുപ്പ് ജീവനക്കാരും പ്രദേശവാസികളും ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും തെരച്ചിലിൽ അണിനിരന്നു. രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയായിരുന്നു തെരച്ചില്‍.

Also Read; ‘നെറ്റിയിൽ തിലകം ചാർത്തുന്നവരെ നിങ്ങൾ വിലക്കുമോ’; കാമ്പസില്‍ ഹിജാബും ബുര്‍ഖയും വിലക്കിയ നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി

ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരില്‍ രജിസ്റ്റര്‍ ചെയ്ത 190 പേരും തെരച്ചില്‍ സംഘത്തോടൊപ്പം ചേര്‍ന്നു. ഇവരെ അതിരാവിലെ സ്ഥലത്തെത്തിച്ചാണ് ജനകീയ തെരച്ചില്‍ തുടങ്ങിയത്. ദുരന്തത്തിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടം, മുണ്ടക്കൈ ടൗണ്‍ഭാഗം, ചൂരല്‍മല സ്‌കൂള്‍ റോഡ് എന്നിവടങ്ങളിലെല്ലാം പ്രത്യേക വിഭാഗങ്ങളായി തിരിഞ്ഞാണ് തെരച്ചില്‍ നടത്തിയത്. പുഞ്ചിരിമട്ടത്തെ തകര്‍ന്ന വീടുകള്‍ക്കരികില്‍ ആദ്യമെത്തിയ സംഘത്തോടൊപ്പം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസും ഉണ്ടായിരുന്നു. പ്രധാനമന്ത്രി നാളെ വയനാട്‌ സന്ദർശിക്കുമ്പോൾ ഉരുൾപ്പൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ്‌‌ സംസ്ഥാനത്തിന്റെ പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.

Also Read; നഗ്നനാക്കി കെട്ടിയിട്ടു, ക്രൂരമായി മര്‍ദിച്ചു; മൃതദേഹം പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ് ബാഗിലാക്കി; ഭര്‍ത്താവിനെ കൊന്ന ഭാര്യയും കാമുകനും അറസ്റ്റില്‍

ഉത്തരമേഖല ഐജി കെ സേതുരാമന്‍ ഇന്നത്തെ തെരച്ചിലിന്‌‌ നേതൃത്വം നല്‍കി. കാണാതായവരുടെ ബന്ധുക്കളും പ്രദേശവാസികളും ജനപ്രതിനിധികളും ചൂണ്ടിക്കാണിച്ച സ്ഥലങ്ങളിലും ആവശ്യപ്പെട്ട സ്ഥലങ്ങളിലുമെല്ലാം വിശദമായ പരിശോധന നടത്തി. സംശയമുള്ള ഇടങ്ങള്‍ മണ്ണുമാന്തി യന്ത്രങ്ങളുപയോഗിച്ച് മണ്ണുനീക്കി പരിശോധിച്ചു. പോലീസ് ഡോഗ് സ്‌ക്വാഡിനെയും തെരച്ചിലിന് ഉപയോഗിച്ചു. ജില്ലാ ഭരണകൂടം തയ്യാറാക്കിയ പട്ടിക പ്രകാരം ദുരന്തത്തില്‍ കാണാതായ 131 പേരാണുള്ളത്. വനം വകുപ്പ് കാടിനുള്ളിലെ പരപ്പന്‍പാറയിലും കലക്കന്‍ പുഴയിലും പരിശോധന നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News