തെലങ്കാന, സൂര്യപേട്ടയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; 2 പേർ മരിച്ചു, 4 പേർക്ക് പരുക്ക്

Accident

തെലങ്കാന സൂര്യപേട്ടയിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു. 4 പേർക്ക് പരുക്ക്. ഇന്ന് പുലർച്ചെ 2 മണിയോടെ സൂര്യപേട്ട വെങ്കിടേശ്വര എഞ്ചിനീയറിങ് കോളജിന് സമീപമാണ് അപകടം ഉണ്ടായത്. ഗുണ്ടൂരിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് മറികടക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു ബസിൻ്റെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്.

ALSO READ: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കെജ്രിവാളിൻ്റെ കാറിന്‌ നേരെ കല്ലേറ്; പരാജയ ഭീതിയാൽ ബിജെപി നാണംകെട്ട പ്രവൃത്തികൾ ചെയ്യുന്നെന്ന് ആം ആദ്മി

അപകടത്തിന് ഇടയാക്കിയ ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നെന്ന് സൂര്യപേട്ട പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു. അപകടത്തിൽ പരുക്കേറ്റ 4 പേരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.

ALSO READ: ജീവിതത്തിലെ എൻ്റെ പ്രണയിനിയ്ക്ക് പിറന്നാൾ ആശംസകൾ, ലവ് യൂ ഹണീ; വിവാഹ മോചന അഭ്യൂഹങ്ങൾക്കിടെ മിഷേലിന് പിറന്നാൾ ആശംസയുമായി ഒബാമ

സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം ചെയ്തതിനു ശേഷം മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News