എസ്‌യുവി വിഭാഗത്തിൽപ്പെടുന്ന മാരുതിയുടെ ഫ്രോങ്ക്‌സ് ഒന്നര വര്‍ഷം കൊണ്ട് 2 ലക്ഷം വാഹനങ്ങൾ വിറ്റു എന്ന നാഴികകല്ല് പിന്നിട്ടു. കഴിഞ്ഞ വർഷം എപ്രിലിലായിരുന്നു കോംപാക്ട് എസ് യു വി വിഭാഗത്തിൽ വരുന്ന ഫ്രോങ്ക്സ് മാരുതി ലോഞ്ച് ചെയ്തത്. മാരുതി സുസുക്കിയുടെ നിലവിലെ ഏറ്റവും വിറ്റുപോകുന്ന മോഡലാണ് ഫ്രോങ്ക്സ്.
Also Read: അമ്പോ.. ഇതെന്താ ഈ കാണുന്നത്! സ്റ്റിയറിങ് വീലുകൾ ഇല്ലാത്ത സൈബർക്യാബുമായി മസ്‌ക്
ഫ്രോങ്ക്സിന്റെ ഡിസൈന്‍, ക്യാബിന്‍, പെര്‍ഫോമന്‍സ് എന്നിവയാണ് വാഹനപ്രേമികളെ മോഡലിലേക്ക് ആകർഷിക്കുന്നത്. ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിന്‍ അടക്കം മികവുറ്റ ഫീച്ചറുകളാണ് ഫ്രോങ്ക്സിലുള്ളത്. എന്‍സിആര്‍, ഡല്‍ഹി, മുംബൈ, കൊച്ചി, ബെംഗളൂരു എന്നിവയാണ് ഫ്രോങ്ക്‌സിന്റെ ടോപ് 5 മാര്‍ക്കറ്റുകള്‍. ഫ്രോങ്ക്‌സിന്റെ ടര്‍ബോ വേരിയന്റിന്റെിനാണ് ആവശ്യക്കാരേറെയുള്ളത്. സെപ്റ്റംബര്‍ മാസത്തില്‍ മാരുതിയുടെ കാറുകള്‍ തന്നെയാണ് വില്‍പ്പനയില്‍ മുന്നിലുള്ളത്.
Also Read: ആളിത്തിരി കൂടിയാലും കുഴപ്പമില്ല, യാത്ര കെങ്കേമമാക്കാം! ഇന്ത്യൻ നിരത്തുകളിൽ തരംഗമാകാൻ ഇമാക്സ് 7 റെഡി
സെപ്തംബർ മാസത്തിലും ഇന്ത്യൻ വാഹനവിപണിയിൽ മാരുതിയുടെ കാറുകളാണ് വില്‍പ്പനയില്‍ മുന്നിലുള്ളത്. മാരുതിയുടെ എര്‍ട്ടിഗയും, സ്വിഫ്റ്റും, ബ്രെസ്സയുമാണ് വിൽപ്പനയിൽ മുമ്പിലുള്ള കാറുകൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here