ദില്ലിയില്‍ വെടിവെയ്പില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ട സംഭവം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

ദില്ലി ആര്‍ കെ പുരം അംബേദ്കര്‍ കോളനിയിലുണ്ടായ വെടിവെയ്പില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. 27 വയസുള്ള കിഷന്‍, 39 വയസുള്ള ഗണേഷ് സ്വാമി എന്നിവരാണ് അറസ്റ്റിലായെന്ന് പൊലീസ് അറിയിച്ചു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ നടന്ന വെടിവെയ്പില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു.

Also read- ‘രോഗം ബാധിച്ചിട്ട് 11 ദിവസം’; ആശുപത്രിയില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ച് രചനാ നാരായണന്‍കുട്ടി

ആര്‍ കെ പുരത്ത് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സഹോദരിമാരായ പിങ്കി, ജ്യോതി എന്നിവരാണ് മരിച്ചത്. അക്രമികള്‍ യുവതികളുടെ സഹോദരനെ തേടിയെത്തിയതായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം വെടിവെയ്പിലും തുടര്‍ന്ന് കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.

Also Read- ചെന്നൈയിൽ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News