മയക്കുമരുന്ന് കടത്ത്; രാജസ്ഥാനിൽ രണ്ട് പേരെ സുരക്ഷാ സേന വധിച്ചു

രാജസ്ഥാനിലെ ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിൽ രണ്ട് പാകിസ്ഥാൻ പൗരൻമാരെ സുരക്ഷാ സേന വധിച്ചു. മയക്കുമരുന്ന് കടത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്നവരെയാണ് വധിച്ചതെന്ന് സുരക്ഷാ സേന പറഞ്ഞു. തിങ്കളാഴ്ച രാത്രിയിൽ ബാർമറിലാണ് സംഭവം നടന്നത്.

ഗദ്ദാർ റോഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇന്ത്യാ – പാക് അതിർത്തി വഴി അനധികൃതമായി മയക്കുമരുന്നുമായി കടക്കാൻ ശ്രമിക്കുകയായിരുന്നു ഇവർ. ബാർമർ ജില്ലയിലെ ബാർമർ വാലാ സൈനിക പോസ്റ്റിനടുത്ത് വെച്ചാണ് ഇവരെ കണ്ടെത്തിയത്. മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചതോടെ സൈന്യം വെടിയുതിർക്കുകയായിരുന്നു.

പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നവരെയാണ് സൈന്യം വധിച്ചത്. കൊല്ലപ്പെട്ടവരിൽ നിന്നും മൂന്ന് കിലോയോളം മയക്കുമരുന്ന് പിടികൂടിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മരിച്ചവരുടെ പേരോ മറ്റ് വിവരങ്ങളോ ഇത് വരെ സുരക്ഷാ സേന പുറത്ത് വിട്ടിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News