ഗുജറാത്തിലെ സ്പായിൽ തീപ്പിടിത്തം, മേക്കപ്പ് സാധനങ്ങളിൽ തീ പടർന്ന് 2 പേർക്ക് ദാരുണാന്ത്യം

ഗുജറാത്തിലെ സൂറത്തിലുള്ള ഫോർച്യൂൺ കോംപ്ലക്സിലുള്ള സ്പായിൽ വൻ തീപ്പിടിത്തം, മേക്കപ്പ് സാധനങ്ങളിൽ തീപടർന്ന് രണ്ടു പേർക്ക് ദാരുണാന്ത്യം. ബെനു ഹംഗ്മ ലിംബോ, മനിഷ എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. ഇടുങ്ങിയ മുറിക്കുള്ളിൽ പ്രവർത്തിച്ചിരുന്ന സ്പായിലെ ജനലുകൾ അടച്ചിട്ടിരുന്നതും ഉള്ളിലേക്ക് പ്രവേശിക്കുന്നതിനായി ഒരു വാതിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നതുമാണത്രെ രക്ഷാപ്രവർത്തനം ദുഷ്ക്കരമാക്കാനും സംഭവത്തിൽ ജീവഹാനി ഉണ്ടാക്കാനും ഇടയാക്കിയത്. സിക്കിം സ്വദേശികളാണ് അപകടത്തിൽ മരണമടഞ്ഞ രണ്ടു പേരും. ശുചിമുറിയിലായിരുന്നു രണ്ട് മൃതദേഹങ്ങളും കണ്ടെത്തിയത്.

ALSO READ: ‘അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശം’; മാധ്യമങ്ങളെ നിയന്ത്രിക്കാനാവില്ലെന്ന് ഹൈക്കോടതി

തീപ്പിടിത്തത്തെ തുടർന്ന് പുറത്തേക്കോടി രക്ഷപ്പെടാൻ കഴിയാതെ വന്നതോടെ ഇവർ ശുചിമുറിയിൽ അഭയം തേടുകയായിരുന്നെന്ന് കരുതുന്നു. ആദ്യം സ്പായുടെ മുൻഭാഗത്ത് പടർന്നിരുന്ന തീ കോസ്മെറ്റിക്സ് ഉൽപന്നങ്ങളിലേക്കും ആളിപ്പടർന്നതോടെ തീ മുറിയിലാകെ വ്യാപിക്കുകയായിരുന്നു എന്നാണ് അനുമാനിക്കുന്നത്. അപകട സമയത്ത് 5 ജീവനക്കാർ സ്പായിൽ ഉണ്ടായിരുന്നെങ്കിലും 3 പേരെ വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേന രക്ഷിച്ചിരുന്നു.

News Summary- A huge fire broke out at the spa at Fortune Complex in Surat, Gujarat

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News