ചത്തീസ്ഗഡില്‍ സഹോദരിമാരെ ബലാത്സംഗം ചെയ്തു; ബിജെപി നേതാവിന്റെ മകനടക്കം 10 പേര്‍ അറസ്റ്റില്‍

ചത്തീസ്ഗഡില്‍ സഹോദരിമാരെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ബിജെപി നേതാവിന്റെ മകനടക്കം പത്ത് പേര്‍ അറസ്റ്റില്‍. റായ്പൂരിലാണ് സംഭവം. രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന സഹോദരിമാരെയാണ് സംഘം ബലാത്സംഗം ചെയ്തത്.

Also read- തെരഞ്ഞെടുപ്പ് പരിഷ്‌കരണത്തിന് എട്ടംഗ സമിതി; രാം നാഥ് കോവിന്ദ് അധ്യക്ഷന്‍; അമിത് ഷാ സമിതിയില്‍

രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ കഴിഞ്ഞു മടങ്ങവേ സഹോദരിമാരെ മൂന്നംഗ സംഘം തടയുകയായിരുന്നു. ഇവരുടെ പക്കല്‍ നിന്ന് മൊബൈലും പണവും സംഘം കവര്‍ന്നു. മൂന്നംഗ സംഘത്തിന് പിന്നാലെ ഏഴുപേര്‍ സ്‌കൂട്ടറിലെത്തി പെണ്‍കുട്ടികളെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു.

also read- ഇന്‍ഡിഗോ വിമാനത്തിന്റെ ശുചിമുറിയില്‍ പുകവലിച്ചു; യാത്രക്കാരന്‍ അറസ്റ്റില്‍

പെണ്‍കുട്ടികളുടെ ഒപ്പമുണ്ടായിരുന്ന യുവാവും ക്രൂര മര്‍ദനത്തിനിരയായി. ബിജെപി നേതാവായ ലക്ഷ്മി നാരായണ്‍ സിംഗിന്റെ മകന്‍ പൂനം ഠാക്കൂര്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ മുന്‍പും പൊലീസ് കേസുണ്ട്. അടുത്തിടെ ഒരു കേസില്‍ അറസ്റ്റിലായ ഇയാള്‍ ഓഗസ്റ്റിലാണ് ജയില്‍ മോചിതനായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News