യുപിയിൽ ഔദ്യോഗിക ഇരിപ്പിടം ഒഴിച്ചിട്ട് മുൻസിപാലിറ്റിയിൽ ഭരണം നടത്തി ജനപ്രതിനിധികള്‍. തങ്ങളുടെ കസേര രാമനായി സമർപ്പിച്ചിരിക്കുകയാണെന്നാണ് ജനപ്രതിനിധികള്‍ പറയുന്നത്. രാമരാജ്യത്തിന്റെ പേരില്‍ അഡ്മിനിസ്‌ട്രേഷന്‍ നടപടികള്‍ മുന്നോട്ടുകൊണ്ട് പോകുമെന്നാണ് ഗദ്‌വാര മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണായ സീമ ദേവിയും, ദര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ ശേഷ്‌ന ദേവിയും പറയുന്നത്.
തെരഞ്ഞെടുപ്പ് ജയിക്കാൻ കാരണം രാമന്റെ അനുഗ്രഹമാണ് എന്ന വിശ്വാസത്തിലാണ് ഇരുവരും അതാണ് ഇരിപ്പിടങ്ങൾ രാമന് സമർപ്പിക്കാൻ ഇരുവരേയും പ്രേരിപ്പിച്ച ഘടകം. 2023 ജൂണില്‍ സീമ ദേവി തന്റെ കസേരയില്‍ രാമന്റെ പ്രതിമ സ്ഥാപിച്ചിരുന്നു. കൂടാതെ രാമന്റെ അധ്യക്ഷതയില്‍ ജൂണ്‍ 20ന് സീമ ദേവി മുന്‍സിപ്പാലിറ്റിയിലെ ആദ്യ യോഗം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
Also Read: രാജസ്ഥാനില്‍ ‘കാണാതായ’ 25 കടുവുകളില്‍, പത്തെണ്ണം ക്യാമറയില്‍
സീമ ദേവിയുടെ സഹപ്രവര്‍ത്തകനായ സച്ചിന്‍ സിങ് ഷോലു പറയുന്നത് തെരഞ്ഞെടുപ്പിന് മുമ്പേ രാമനെ പ്രതിഷ്ഠിച്ച് ഭരണം നടത്തണമെന്ന് സീമ ദേവി തീരുമാനിച്ചിരുന്നെന്നാണ്.
ശേഷ്‌ന ദേവിയുടെ മകന്‍ ഗോള്‍ഡിയും തന്റെ അമ്മ അവരുടെ ഇരിപ്പിടം ശ്രീരാമന് സമര്‍പ്പിച്ചതിൽ സന്തോഷമുണ്ടെന്നും അമ്മ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് രാമന്റെ അനുഗ്രഹത്താലാണെന്നും പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here