രണ്ടു വയസുകാരി മരിച്ചു; പിതാവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന പരാതിയുമായി മാതാവ്

മലപ്പുറം ഉദിരംപൊയിലില്‍ രണ്ടു വയസുകാരി മരിച്ചു. പിതാവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന് പരാതിയുമായി മാതാവും ബന്ധുക്കളും രംഗത്തെത്തി. രണ്ടു വയസുകാരി ഫാത്തിമ നസ്‌റിനെ പിതാവ് മുഹമ്മദ് ഫായിസ് മര്‍ദ്ദിച്ചിരുന്നതായി മാതാവും ബന്ധുക്കളും പറയുന്നു.

ALSO READ:  ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെ ഭാര്യയുടെ ടൊയോട്ട ഫോര്‍ച്യൂണര്‍ മോഷണം പോയി; സംഭവം ദില്ലിയില്‍

ദേഹത്ത് കരുവാളിച്ച പാടുകളുണ്ട്. കഴിഞ്ഞദിവസം വൈകിട്ട് 4ന് വണ്ടൂരിലെ നിംസ് ആശുപത്രിയിലാണ് കുഞ്ഞിനെ എത്തിച്ചത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്നാണ് ഡോക്ടര്‍മാരോട് പറഞ്ഞത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

ALSO READ:  ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ്; ഇടത് സഖ്യത്തിന് ഉജ്ജ്വല വിജയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News