നെടുമുടി അരങ്ങൊഴിഞ്ഞിട്ട് 2 വര്‍ഷം…

മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി നെടുമുടി വേണു ഓര്‍മ്മയായിട്ട് ഇന്നേക്ക് 2 വര്‍ഷം. നെടുമുടിയെ അനുസ്മരിച്ച് മലയാളത്തിന്റെ മഹാനടന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ പ്രമുഖ താരങ്ങള്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചു.

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനായിരുന്നു നെടുമുടി. തനിക്ക് ലഭിച്ച കഥാപാത്രങ്ങളെ ഇത്ര തന്മയത്വത്തോടെ സ്വഭാവിക അഭിനയം കാഴ്ചവച്ച നടന്മാര്‍ മലയാളത്തില്‍ അധികം ഇല്ല. നായകനായും സഹനടനായും വില്ലനായും സ്വഭാവ നടനായും ഹാസ്യ നടനായുമെല്ലാം കഥാപാത്രങ്ങളെ അനശ്വരമാക്കിയ നെടുമുടി വേണുവിന് മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ പ്രത്യേക ഇടമുണ്ട്. സംവിധായകന്‍ അരവിന്ദന്റെ തമ്പില്‍ അഭിനയിക്കാന്‍ വേണുഗോപാലനായി എത്തിയ അദ്ദേഹം പിന്നീട് അഭിനയകലയുടെ കുലപതിയായ നെടുമുടി വേണുവായി മാറി.

READ ALSO:അമീറയെ മമ്മൂട്ടി കണ്ടു : ഇനി അമീറക്ക് ലോകം കാണാം; നാളെ ലോക കാഴ്ച്ചദിനം

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം, മലയാളത്തിലും തമിഴിലുമായി ഏകദേശം 500-ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാ രചനയിലും കഴിവ് തെളിയിച്ച അദ്ദേഹം പൂരം എന്ന പേരില്‍ ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങള്‍ക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.

READ ALSO:തമിഴ്‌നാട്ടിൽ വാഹനാപകടം; രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News