നാലു കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. പത്തനംതിട്ട വെണ്ണിക്കുളത്ത് ആണ് സംഭവം.ആലപ്പുഴ ചെറിയനാട് സ്വദേശികളായ നിതിൻ (31), വിഷ്ണു (29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കഞ്ചാവുമായി പ്രതികൾ സഞ്ചരിച്ചിരുന്ന കാർ പിന്തുടർന്നാണ് ഇവരെ പിടികൂടിയത്.
ALSO READ: ശക്തമായ മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി
വെണ്ണിക്കുളം പോളിടെക്നിക് കോളേജിന്റെ മുൻവശം വെച്ചായിരുന്നു അറസ്റ്റ്. KL 04N 9709 മാരുതി സെൻ വൈറ്റ് കാറിൽ ആയിരുന്നു പ്രതികൾ കഞ്ചാവുമായി എത്തിയത്. പ്രതികൾക്കെതിരെ തുടർ നടപടികൾ എടുക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here