കടലിൽ എറിഞ്ഞ 20 കോടിയുടെ സ്വർണം കണ്ടെത്തി; സംഭവം തമിഴ്നാട്ടിൽ

രാജ് കുമാർ

ശ്രീലങ്കയിൽ നിന്ന് കടത്തി കടലിൽ തള്ളിയ 20 കോടി രൂപയുടെ സ്വർണം കണ്ടെടുത്തു. ഇന്ത്യൻ കോസ്റ്റ് ഗാർഡും റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് കള്ളക്കടത്ത് സംഘം കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ മാന്നാർ ഉൾക്കടലിൽ രണ്ട് മത്സ്യബന്ധന ബോട്ടുകൾ വഴി കടത്താൻ ശ്രമിച്ച സ്വർണം കടലിൽ എറിയുകയായിരുന്നു. ഏകദേശം 20.2 കോടി രൂപ വിലമതിക്കുന്ന 32.689 കിലോഗ്രാം സ്വർണം റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച പിടികൂടിയത്.

പിടിക്കുപെടുമെന്നായപ്പോൾ ബോട്ടിലുണ്ടായിരുന്ന സ്വർണം
കടലിൽ എറിയുകയായിരുന്നു.  സ്കൂബാ ഡൈവർമാരെ വിളിച്ചുവരുത്തി രണ്ടു ദിവസത്തെ തിരച്ചിലിനൊടുവിലാണ് സ്വർണം കണ്ടെടുത്തത്.ബോട്ടിലുണ്ടായിരുന്ന നാസർ, ഹമീദു, രവി എന്നിവരടക്കം 5 പേർ അറസ്റ്റിൽ; ബീച്ചിൽ സൂക്ഷിച്ചിരുന്ന 20 കിലോ സ്വർണക്കട്ടികളും കണ്ടെടുത്തു.ഇന്ത്യൻ കോസ്റ്റ് ഗാർഡും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ആൻഡ് കസ്റ്റംസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.

ഈ വർഷം ഫെബ്രുവരിയിൽ സമാനമായ സംഭവത്തിൽ, ഇന്ത്യൻ കോസ്റ്റ് ഗാർഡും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ, തമിഴ്‌നാട്ടിലെ മണ്ഡപം കടൽത്തീരത്ത് നിന്ന് ഏകദേശം 10 കോടി രൂപ വിലമതിക്കുന്ന 17.7 കിലോ സ്വർണം കള്ളക്കടത്തുകാർ കടലിൽ എറിഞ്ഞതിന് ശേഷം കണ്ടെടുത്തുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News