സൂര്യാഘാതം; ഒഡിഷയില്‍ മൂന്നു ദിവസത്തിനുള്ളില്‍ മരിച്ചത് 20 പേര്‍

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ഒഡിഷയില്‍ സൂര്യാഘാതമേറ്റ് മരിച്ചത് 20 പേര്‍. സംസ്ഥാനത്ത് കഠിനമായ ഉഷ്ണതരംഗമാണ് അനുഭവപ്പെടുന്നത്. പല ജില്ലകളിലായി സൂര്യാഘാതം മൂലമെന്ന് സംശയിക്കുന്ന 99 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ALSO READ:  ഇടുക്കി ജില്ലാതല പ്രവേശനോത്സവം കുമിളി ഗവണ്മെന്റ് ട്രൈബൽ സ്കൂളിൽ നടന്നു

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് 20 എണ്ണം ഇതുമൂലമാണെന്ന് വ്യക്തമായത്. മറ്റ് രണ്ട് മരണങ്ങള്‍ മറ്റ് കാരണങ്ങള്‍ മൂലമാണ്. ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ALSO READ:  സംസ്ഥാനത്താകെ 115 ദുരിതാശ്വാസ ക്യാമ്പുകൾ; അടുത്ത മൂന്ന് മണിക്കൂറിൽ മിതമായ മഴയ്ക്ക് സാധ്യത

ബോലാംഗിര്‍, സംഭാല്‍പൂര്‍, ഝാര്‍സുഗുദ, കിയോഞ്ചര്‍, സോനേപൂര്‍, സുന്ദര്‍ഗര്‍ഹ്, ബാലാസോര്‍ ജില്ലകളിലാണ് മരണം രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News