ഒഡിഷയില്‍ ചാണക കൂമ്പാരത്തിനടിയില്‍ കെട്ടുകണക്കിന് നോട്ടുകള്‍; കണ്ടെടുത്ത് പൊലീസ് സംഘം

ഒഡിഷയിലെ ബാലസോറില്‍ ഹൈദരാബാദ് – ഒഡീഷ സംയുക്ത പൊലീസ് സംഘം നടത്തിയ തെരച്ചിലില്‍ ചാണക കൂമ്പാരത്തില്‍ നിന്നും 20 ലക്ഷം രൂപ കണ്ടെടുത്തു. ശനിയാഴ്ചയാണ് സംഭവം. ഒഡിഷയിലെ ബദാമന്ദാരുണി ഗ്രാമത്തില്‍ നിന്നാണ് പണം കണ്ടെടുത്തത്. ഹൈദരാബാദിലെ ഒരു ആഗ്രോ ബേസ്ഡ് കമ്പനിയില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഹൈദരാബാദ് പൊലീസ് ഒഡിഷയിലെത്തിയത്.

ALSO READ:  ചതുപ്പ് പ്രദേശത്ത് മറഞ്ഞു കിടക്കുകയായിരുന്നു, കൈവിലങ്ങുകളോടെ രക്ഷപ്പെട്ട ഇയാൾക്കായി പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് വീണ്ടും പിടിയിലായത്

കമ്പനിയിലെ ജീവനക്കാരനായ ഗോപാല്‍ ബെഹ്‌റ, കമ്പനി ലോക്കറില്‍ നിന്നും ഇരുപത് ലക്ഷം രൂപ മോഷ്ടിച്ച് സഹോദരി ഭര്‍ത്താവ് രബീന്ദ്ര ബെഹ്‌റ വഴി തന്റെ ഗ്രാമത്തിലേക്ക് കടത്തുകയായിരുന്നു. സംഭവത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദ് പൊലീസ് അന്വേഷണത്തിനായി രബീന്ദ്രയുടെ വീട്ടിലെത്തി. തെരച്ചിലിലാണ് ചാണക കൂമ്പാരത്തില്‍ നിന്നും പണം പിടിച്ചെടുത്തത്. ഗോപാലും രബീന്ദ്രയും ഇപ്പോള്‍ ഒളിവിലാണ്.

ALSO READ: പയ്യന്നൂര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി തെരഞ്ഞെടുപ്പിലാണ് കെ സുധാകരന് തിരിച്ചടി; പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച സ്ഥാനാര്‍ത്ഥി തോറ്റു

സംഭവത്തില്‍ ഇവരുടെ ഒരു ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News