മണിപ്പൂരില്‍ കുടുങ്ങിയ 20 മലയാളികള്‍ കൂടി ഇന്ന് കേരളത്തിലേക്ക്

മണിപ്പൂര്‍ സംഘര്‍ഷ മേഖലയില്‍ കുടുങ്ങിയ ഇരുപത് മലയാളികള്‍ കൂടി കേരളത്തിലേക്ക്. ഇംഫാല്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്നവര്‍ ഇന്ന് വൈകീട്ടോടെ ചെന്നൈ വിമാനത്താവളത്തില്‍ എത്തും. നേരത്തേ രണ്ട് ഘട്ടങ്ങളിലായി 28 പേരെ കേരളത്തില്‍ എത്തിച്ചിരുന്നു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമടങ്ങുന്ന സംഘമാണ് എത്തിയത്.

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് കേരളത്തിലേക്ക് മടങ്ങാന്‍ സഹായമഭ്യര്‍ത്ഥിച്ച് മലയാളികള്‍ നോര്‍ക്കയെ സമീപിച്ചത്. ഇത്തരത്തില്‍ 60 മലയാളികള്‍ നോര്‍ക്കയെ സമീപിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസ് വിഷയത്തില്‍ ഇടപെട്ടു. ഇതോടെ മലയാളികളെ കേരളത്തിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി.

ഒന്‍പത് വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന ആദ്യ സംഘം ഇന്നലെ ബംഗളൂരുവില്‍ എത്തി. 19 പേര്‍ അടങ്ങുന്ന മറ്റൊരു സംഘം ചെന്നൈയിലുമെത്തി. ഇംഫാലില്‍ നിന്ന് പുറപ്പെടുന്ന 20 പേര്‍ അടങ്ങുന്ന സംഘം ഇന്ന് രാത്രിയോടെ ചെന്നൈയിലെത്തും. സഹായമഭ്യര്‍ത്ഥിച്ച് സമീപിച്ച പന്ത്രണ്ട് പേരെ കൂടി ഉടന്‍ കേരളത്തിലെത്തിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News