ശബരിമല ദർശനത്തിനെത്തിയ 20 തീർഥാടകർ വനത്തിനുള്ളിൽ കുടുങ്ങി

ശബരിമലയിലേക്ക് പുല്ലുമേട് വഴി ദർശനത്തിനെത്തിയ 20 തീർഥാടകർ വനത്തിനുള്ളിൽ കുടുങ്ങി. സംഘത്തിലെ രണ്ടുപേർക്ക് ശാരീരികാസ്വാസ്ഥ്യം നേരിട്ടതിനു പിന്നാലെയാണു തീർഥാടകർ വനത്തിൽ അകപ്പെട്ടത്. തമിഴ്നാട്ടിൽ നിന്നെത്തിയ തീർഥാടക സംഘമാണ് വ്യാഴാഴ്ച വൈകീട്ടോടെ വനത്തിൽ കുടുങ്ങിയത്. സന്നിധാനത്തിന് രണ്ട് കിലോമീറ്റർ അകലെയാണ് സംഭവമുണ്ടായത്. വനമേഖലയായതിനാൽ യാത്രാ നിരോധനം ഉള്ള വഴിയാണ് ഇത്. എന്നാൽ ഇതുവഴി വന്ന സംഘാംഗങ്ങളെ കാണാത്തതിനെ തുടർന്ന് കൂടെയുള്ളവർ ഫോറസ്റ്റ് ചെക്പോസ്റ്റിൽ വിവരമറിയിക്കുകയായിരുന്നു.

ALSO READ: യന്ത്രതകരാർ, നെടുമ്പാശ്ശേരിയിൽ നിന്നും ദില്ലിയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കി

തുടർന്ന് ഫയർഫോഴ്സ്, എൻഡിആർഎഫ്, ഫോറസ്റ്റ് സംഘം എന്നിവരുടെ നേതൃത്വത്തിൽ വനത്തിനുള്ളിൽ നടത്തിയ വിശദ പരിശോധനയിലാണ് 20 അംഗ സംഘം വനത്തിനുള്ളിൽ വഴി തെറ്റി കുടുങ്ങിക്കിടക്കുന്നതായി കണ്ടത്. വനത്തിനുള്ളിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നതിനാൽ സംഘാംഗങ്ങളിൽ പലരും അവശ നിലയിലായിരുന്നു. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥർ പലരെയും എടുത്തുകൊണ്ടാണ് വനത്തിനു പുറത്തേക്ക് എത്തിച്ചത്. പുല്ലുമേടുനിന്ന് സന്നിധാനത്തേക്ക് ആറു കിലോമീറ്റർ ദൂരമാണുള്ളത്. അതുകൊണ്ട് തന്നെ വനമേഖലയിലൂടെയുള്ള ഈ യാത്ര ഏറെ സാഹസികത നിറഞ്ഞതും അപകടം നിറഞ്ഞതുമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News