20 വാഹനങ്ങള്‍ക്ക് 25000 രൂപ പിഴ; കാരണമിതാണ്

ഇന്റോര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് കഴിഞ്ഞ ദിവസം ഇരുപതോളം വാഹനങ്ങള്‍ക്ക് 25000 രൂപ വീതം പിഴയിട്ടു. നിയമ ലംഘനം നടത്തിയതിനാണ് നടപടി. രണ്ടു വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

ALSO READ:  എംഡിഎംഎയുമായി സ്‌കൂൾ പ്രിൻസിപ്പാൾ അറസ്റ്റിൽ; സംഭവം വയനാട് പുൽപ്പള്ളിയിൽ

പൊതു വാഹനങ്ങള്‍ പരിശോധന നടത്തുന്നതിനിടയിലാണ് നിരവധി വാഹനങ്ങള്‍ ഇന്‍ഷുറന്‍സ്, ഫിറ്റ്‌നസ്, പെര്‍മിറ്റ്‌സ്, രജിസ്‌ട്രേഷന്‍, മലിനീകരണ സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ് തുടങ്ങിയവയില്‍ പലതും നിയമാനുസരണമല്ലെന്ന് ബോധ്യപ്പെട്ടതെന്ന് ആര്‍ടിഒ പ്രദീപ് കുമാര്‍ ശര്‍മ പറഞ്ഞു. ഇതിനൊപ്പം തന്നെ മറ്റ് ട്രാഫിക്ക് ലംഘനങ്ങളും ശ്രദ്ധയില്‍പ്പെട്ടതായി അദ്ദേഹം പറഞ്ഞു. അമിതമായി ആളുകളെ കുത്തിനിറച്ചുള് യാത്ര നടത്തുന്നത് ഉള്‍പ്പെടെ പരിശോധനയ്ക്കിടയില്‍ പിടിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ യാത്ര നടത്തിയ രണ്ട് വാഹനങ്ങളാണ് കസ്റ്റഡിയില്‍ എടുത്തത്.

ALSO READ:  മുള്ളൻകൊല്ലിയിലെ കടുവയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്

ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ പ്ലേറ്റ്, സ്‌കൂള്‍ ബസുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ കൃത്യമായി പാലിക്കപ്പെട്ടിട്ടുണ്ടോയെന്നും പരിശോധനയില്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News