അജ്ഞാത വാഹനം തലയിലൂടെ കയറിയിറങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജ്ഞാത വാഹനം തലയിലൂടെ കയറിയിറങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. അടൂര്‍ മേലൂട് തടവിളയില്‍ റെജിമോന്റേയും കെ.വത്സമ്മയുടെയും മകന്‍ ആര്‍. റെനിമോന്‍ ആണ് മരിച്ചത്. 20 വയസായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കെ.പി.റോഡില്‍ പറക്കോട് ജംഗ്ഷന് സമീപമാണ് അപകടം. വലിയ വാഹനം കയറിയിറങ്ങിയതായിട്ടാണ് പൊലീസ് സംശയിക്കുന്നത്.

ALSO READ: കാട്ടാന ആക്രമണത്തില്‍ മരിച്ച പോളിന്റെ പോസ്റ്റ്മോര്‍ട്ടം തുടങ്ങി; മൃതദേഹം നാളെ വിട്ടുനല്‍കും

ഏതു വാഹനമെന്ന് ഇത് വരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും ശാസ്ത്രീയ പരിശോധനകള്‍ക്കും ശേഷമേ വാഹനം ഏതെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ.

ALSO READ: കടന്നല്‍ ആക്രമണം വ്യാപകമാകുന്നു: കര്‍ഷകന്‍ മരിച്ചു, നിരവധി പേര്‍ക്ക് കുത്തേറ്റു

അടൂര്‍ എസ്.എന്‍.ഐ.ടി.യിലെ രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു റെനി മോന്‍. ക്ലാസ് കഴിഞ്ഞ് തിരികെ അടൂരിലേക്ക് വരുമ്പോഴാണ് അപകടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News