കാലിഫോർണിയയിലെ യോസ്മൈറ്റ് ദേശീയോദ്യാനത്തിൽ പിതാവിനൊപ്പം ഹൈക്കിങ്ങിനെത്തിയ 20കാരി 200 അടി താഴ്ചയിലേക്ക് വീണ് മരിച്ചു. അരിസോണ സ്റ്റേറ്റ് സർവകലാശാല വിദ്യാർഥിനിയായ ഗ്രേസ് റോളോഫാണ് മരിച്ചത്. വീഴുന്നതിന് തൊട്ടുമുൻപ് തന്റെ ഷൂസ് തെന്നുന്നതായി ഗ്രേസ്, പിതാവ് ജൊനാഥൻ റോളോഫിനോട് പറഞ്ഞിരുന്നു. ഹൈക്കിങ്ങിനിടെ ശക്തമായ മഴയും കാറ്റും വന്നതാണ് അപകടത്തിന് കാരണമായത്. ഹൈക്കിങ്ങിൽ ഏറെക്കാലത്തെ മുൻപരിചയമുള്ളവരാണ് ജൊനാഥനും മകളും.
Also Read: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ് ആരോപണം; പിഎ അഖിൽ മാത്യുവിന് പങ്കില്ല
‘ഹാഫ് ഡോം’ എന്നറിയപ്പെടുന്ന പാറക്കെട്ടിൽ കയറുന്നതിനിടെ, കൂടെയുണ്ടായിരുന്നവരെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗ്രേസിന്‍റെ കാൽ വഴുതിയത്. ജൊനാഥൻ നോക്കിനിൽക്കെയാണ് മകൾ അഗാധ ഗർത്തത്തിലേക്ക് പതിച്ചത്. പിന്നാലെ അടിയന്തര ഹെൽപ് ലൈൻ നമ്പരായ 911 ൽ വിളിച്ച് രക്ഷാപ്രവർത്തകരെ വിവരമറിയിച്ചു. മൂന്ന് മണിക്കൂർ സമയമെടുത്താണ് രക്ഷാപ്രവർത്തകർ, തലക്ക് ഗുരുതപരിക്കേറ്റ ഗ്രേസിനരികിൽ എത്തിയത്.പാറക്കെട്ടിന് മുകളിലെത്താൻ കുറഞ്ഞ ദൂരം മാത്രം ശേഷിക്കെയാണ് മകൾ വീണത് ജൊനാഥൻ ഓർക്കുന്നു. 2006 മുതൽ ഇവിടെ കാൽവഴുതി വീണ് മരിക്കുന്ന ആറാമത്തെ ആളാണ് ഗ്രേസ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here