20,000,000,000,000,000,000,000,000,000,000,000 ഡോളർ; പിഴത്തുക കണ്ട് കണ്ണുതള്ളി ലോകം

fine

എണ്ണാൻ പോലുമാകാത്ത പിഴത്തുക കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ലോകം. ഗൂഗിളിനെതിരെ റഷ്യ ചുമത്തിയതാണ് ഈ പിഴ. 20 ഡെസില്യൺ (രണ്ടിന് ശേഷം 34 പൂജ്യങ്ങൾ) ഡോളറാണ് പിഴ.

ഗൂഗിളിൻ്റെ മാതൃ കമ്പനിയായ ആൽഫബെറ്റിൻ്റെ ഉടമസ്ഥതയിലുള്ള യുട്യൂബിനെതിരെയാണ് പിഴ ചുമത്തിയത്. എല്ലാ സാമ്പത്തിക അളവുകളെയും മറികടക്കുന്ന ഈ പിഴത്തുക, ആഗോള സമ്പദ്‌വ്യവസ്ഥയെ പലതവണ മറികടക്കുന്നുണ്ട്.

Read Also: ദില്ലിയിൽ വായു മലിനീകരണം ഗുരുതരമായി; ഗുണനിലവാര സൂചിക 350ന് മുകളിൽ

യുക്രൈൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ റഷ്യൻ ഭരണകൂട പിന്തുണയുള്ള മാധ്യമ സ്ഥാപനങ്ങളുടെ ചാനലുകൾ യുട്യൂബ് തടഞ്ഞതാണ് കാരണം. ദേശീയ പ്രക്ഷേപണ നിയമങ്ങൾ ഗൂഗിൾ ലംഘിച്ചുവെന്ന റഷ്യൻ കോടതി വിധിയെ തുടർന്നാണ് പിഴ ചുമത്തിയത്. ഒമ്പത് മാസ കാലയളവിനുള്ളിൽ ഈ ചാനലുകൾ പുനഃസ്ഥാപിച്ചില്ലെങ്കിൽ ഓരോ ദിവസവും പിഴ ഇരട്ടിയാക്കുമെന്നും വിധിയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News