ഇനി ഖത്തറിലെത്തുന്നവരില്‍ വൃക്ക രോഗം കണ്ടെത്തിയാല്‍ മടക്കി അയക്കും; റസിഡന്‍സി പെര്‍മിറ്റ് അനുവദിക്കില്ലെന്ന് മെഡിക്കല്‍ കമീഷന്‍

ദോഹ: ഖത്തറില്‍ എത്തുന്ന പ്രവാസികളില്‍ വൃക്ക രോഗം കണ്ടെത്തിയാല്‍ റസിഡന്‍സി പെര്‍മിറ്റ് അനുവദിക്കാതെ നാട്ടിലേക്ക് തിരികെ അയക്കുമെന്ന് ഖത്തര്‍ മെഡിക്കല്‍ കമീഷന്‍. പുതിയ വിസയില്‍ വരുന്നവരുടെ ആരോഗ്യപരിശോധനയില്‍ വൃക്കരോഗങ്ങള്‍ ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചെന്നും കമ്മീഷന്‍ ഡയറക്ടര്‍ ഇബ്രാഹിം അല്‍ഷാര്‍ അറിയിച്ചു. ഡയാലിസിസ് ആവശ്യമാകുന്ന വൃക്ക തകരാറുകള്‍ രാജ്യത്ത് വര്‍ധിക്കുന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

പരിശോധനയില്‍ ക്ഷയം, ഹെപറ്റെറ്റിസ് സി എന്നിങ്ങനെയുള്ള രോഗങ്ങള്‍ ഉള്ളതായി തോന്നിയാല്‍ അക്കാര്യം സ്‌പോണ്‍സറെ അറിയിക്കും. തുടര്‍ന്നുളള പരിശോധനകളുടെ ഉത്തരവാദിത്വം സ്‌പോണ്‍സര്‍ക്കായിരിക്കും. രക്തം, മൂത്രം എന്നിവയുടെ പരിശോധനയിലൂടെയാണ് വൃക്ക രോഗം നിര്‍ണയിക്കുക. പകര്‍ച്ചവ്യാധിയല്ലാത്ത രോഗം പരിശോധനയില്‍ ഉള്‍പ്പെടുത്തുന്നത് ഇതാദ്യമാണ്. സിഫിലിസിനുള്ള പരിശോധനയും കൂട്ടിച്ചേര്‍ത്തതായി ആരോഗ്യ കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്. സിഫിലിസ് പോസിറ്റീവ് ആണെന്ന് കണ്ടാല്‍ പ്രവാസിയെ തിരിച്ചയക്കും.

ഇന്ത്യ, ഈജിപ്ത്, നേപ്പാള്‍, ഫിലിപ്പീന്‍സ് തുടങ്ങിയ പത്ത് ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഖത്തറില്‍ എത്തും മുന്‍പ് സ്വന്തം രാജ്യത്ത് തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയമാകണമെന്ന് നേരത്തെ ഉത്തരവുണ്ടായിരുന്നു. ജിസിസി രാജ്യങ്ങളിലേക്ക് റിക്രൂട്ട്് ചെയ്യുന്ന 20 ലക്ഷത്തോളം പേരില്‍ 10 ശതമാനവും പ്രമേഹം, ഹൈബ്ലെഡ് പ്രഷര്‍ തുടങ്ങിയ രോഗങ്ങളുള്ളവരാണെന്ന് കണ്ടത്തെിയതിനെ തുടര്‍ന്നാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News