ആസ്ത്മ രോഗികള്‍ അറിയാന്‍; ശ്വാസകോശം സംരക്ഷിക്കാന്‍ കഴിക്കേണ്ട 5 ഭക്ഷണങ്ങള്‍

ആസ്ത്മ രോഗികള്‍ക്ക് പ്രത്യേകിച്ച് ഒരു ഭക്ഷണക്രമം പറഞ്ഞിട്ടില്ല രോഗം മാറാന്‍. എന്നാല്‍, രോഗികള്‍ കഴിക്കാന്‍ തെരഞ്ഞെടുക്കുന്ന ഭക്ഷണത്തില്‍ ഒരല്‍പം ശ്രദ്ധിച്ചാല്‍ ശ്വാസകോശത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാം. ആസ്ത്മ രോഗികള്‍ക്ക് കഴിക്കാന്‍ ഉത്തമമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്ന 5 ഭക്ഷണവിഭവങ്ങള്‍ താഴെ പറയുന്നു.

1. വെണ്ണപ്പഴം


ആസ്ത്മ വിരുദ്ധമായ ഒരു മികച്ച ഭക്ഷണമാണ് വെണ്ണപ്പഴം. ഇതില്‍ അടങ്ങിയിട്ടുള്ള ഗ്ലൂടാത്തിയോണ്‍ കോശങ്ങളെ സംരക്ഷിക്കുകയും മലിനീകരണം പോലുള്ള കാര്യങ്ങള്‍ മൂലമുണ്ടാകുന്ന ഘടകങ്ങളെ ഡീടോക്‌സിഫൈ ചെയ്യുകയും ചെയ്യുന്നു.

2. നേന്ത്രപ്പഴം


ഒരു ദിവസം ഒരു ഏത്തപ്പഴം കഴിക്കുന്നത് ആസ്ത്മയെ അകറ്റാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഏത്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ആസ്ത്മയ്ക്ക് ഒരു മികച്ച പ്രതിവിധിയാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ദിവസേന ഒരു ഏത്തപ്പഴം കഴിക്കുന്ന കുട്ടികളില്‍ 34 ശതമാനം പേര്‍ക്ക് മറ്റുള്ളവരേക്കാള്‍ ആസ്ത്മ രോഗം ഉണ്ടാവുന്നില്ലെന്നു കണ്ടെത്തി.

3. ചീര


ഇല വര്‍ഗത്തില്‍ പെട്ട ഉത്തമ ഔഷധമാണ് ചീര. ചീരക ധാരാളമായി കഴിക്കുന്നത് ആസ്ത്മ ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. വൈറ്റമിന്‍ സി, ബീറ്റ കരോട്ടീന്‍, വൈറ്റമിന്‍ ഇ, മഗ്നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളതാണ് ചീര.

4. മഞ്ഞള്‍


ആസ്ത്മ കണ്ടെത്തിയാല്‍ ചികിത്സിക്കുന്നതിനും മാറ്റുന്നതിനുമുള്ള ഉത്തമ ഔഷധമാണ് മഞ്ഞള്‍. രോഗം ശമിപ്പിക്കുന്ന ധാരാളം വസ്തുക്കള്‍ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്.

5. ആപ്പിള്‍


ആപ്പിളുകള്‍ ആസ്ത്മയില്‍ നിന്ന് രക്ഷനകുന്ന ഉത്തമ ഭക്ഷണമാണെന്ന് ഗവേഷകര്‍ പറയുന്നു. ആപ്പിളുകളില്‍ അടങ്ങിയിട്ടുള്ള ഫ് ളാവനോയ്ഡുകളുടെ ആധിക്യം ആസ്ത്മയില്‍ നിന്ന് മോചനം നല്‍കുമെന്നാണ് പഠനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News