മിനാ മാര്‍ക്കറ്റിലുണ്ടായ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടം; മലയാളികളുടേതുള്‍പ്പെടെ 16 കടകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു

അബുദബി: മിനാ മാര്‍ക്കറ്റിലുണ്ടായ വന്‍ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടം. തുറമുഖത്തെ പഴം, പച്ചക്കറി മാര്‍ക്കറ്റിനാണ് തീപിടിച്ചത്. മലയാളികളുടേതുള്‍പ്പെടെ 16 കടകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ആളപായമില്ലെന്നാണ് പ്രാഥമികവിവരം. പുലര്‍ച്ചെ അഞ്ചോടെയാണ് അഗ്‌നിബാധയുണ്ടായത്.

അഗ്നിശമനസേനയുടെ കര, കടല്‍, വ്യോമ യൂണിറ്റുകളുടെ നേതൃത്വത്തിലുള്ള സംഘം തീയണച്ചു. ഡ്രോണുകള്‍ ഉപയോഗിച്ച് കൃത്യമായ സ്ഥലം കണ്ടെത്തിയായിരുന്നു രക്ഷാപ്രവര്‍ത്തനം. സമീപത്തെ കടകളിലേക്കും താമസ സമുച്ചയങ്ങളിലേക്കും തീ പടരുന്നത് തടയാനായതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ സാധിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News