ഇരുപതു വര്‍ഷമായി ബിസിനസുകാരിയാകാന്‍ ആഗ്രഹിച്ച ശ്വേതാ മേനോന് സ്വപ്‌ന സാഫല്യം; ദുബായില്‍ ശ്വേതയുടെ റസ്റ്ററന്റ് ശ്വേസ് ഡിലൈറ്റ്‌സ് വരുന്നു

ദുബായ്: സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ സിനിമയില്‍ ഭക്ഷണത്തെക്കുറിച്ചു സംസാരിക്കുന്ന ശ്വേതാ മേനോന് സ്വന്തമായി ഒരു ഹോട്ടല്‍ തുടങ്ങണമെന്നും ആഗ്രഹമുണ്ടായിരുന്നു. ആ സ്വപ്‌ന സാക്ഷാല്‍കാരത്തിന്റെ നിറവിലാണ് താരമിപ്പോള്‍. ദുബായിലാണ് ശ്വേതാ മേനോന്റെ റസ്റ്ററന്റ് ശ്വേസ് ഡിലൈറ്റ്‌സ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. അടുത്തമാസം 23നാണ് ഉദ്ഘാടനം. ദുബായ് ലാംസ് പ്ലാസയ്ക്ക് അടുത്താണ് ശ്വേസ് ഡിലൈറ്റ്‌സ്.

ഇന്ത്യന്‍ വിഭവങ്ങളാണ് എണ്‍പതു പേര്‍ക്കിരിക്കാവുന്ന റസ്റ്ററന്റില്‍ വിളമ്പുക. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയായിരിക്കുമെന്നും ശ്വേത പറയുന്നു. ഷൂട്ടിംഗില്ലാത്ത സമയങ്ങളില്‍ ഇവിടെയുണ്ടാകാനാണ് ശ്വേതയുടെ പദ്ധതി. ബിസിനസുകാരിയാവുക എന്ന ഇരുപതു വര്‍ഷത്തെ ആഗ്രഹമാണ് ശ്വേസ് ഡിലൈറ്റിലൂടെ ശ്വേത സഫലമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News