കുവൈറ്റില്‍ അനാശാസ്യത്തിലേര്‍പ്പെട്ട പ്രവാസി വനിതകള്‍ അറസ്റ്റില്‍; എയ്ഡ്‌സ് ബാധിതരെന്ന് സംശയം

കുവൈറ്റ്: കുവൈറ്റിലെ ഹവല്ലിയില്‍ അനാശാസ്യത്തിലേര്‍പ്പെട്ട ഏഴു പ്രവാസി വനിതകളെ പൊലീസ് പിടികൂടി. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായവരില്‍ ആറു പേര്‍ ഫിലിപ്പൈനികളും ഒരാള്‍ നേപ്പാളിയുമാണ്. സോഷ്യല്‍മീഡിയ വഴി ഫിലിപ്പൈന്‍ വനിതയുടെ നേതൃത്വത്തിലാണ് വേശ്യാലയം നടത്തി കൊണ്ടിരുന്നത്.

അതേസമയം, അറസ്റ്റിലായ യുവതികള്‍ എല്ലാവരും എയ്ഡ്‌സ് ബാധിതരെന്ന് സംശയമുണ്ടെന്ന് പൊലീസിനെ ഉദ്ധരിച്ച് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുവൈറ്റിലേക്കും മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കും എയ്ഡ്‌സ് ബാധിതരായ സ്ത്രീകളെ വേശ്യാവൃത്തിക്ക് കയറ്റി അയക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News