കുവൈറ്റിലെ പൊതുമാപ്പ്; സത്യാവസ്ഥ ഇതാണ്

കുവൈറ്റ് സിറ്റി: റംസാന്‍ മാസം പരിഗണിച്ച് കുവൈറ്റ് സര്‍ക്കാര്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു എന്ന തരത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി.

കഴിഞ്ഞ ദിവസമാണ് കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചതായുള്ള വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. ഇത് വലിയ തോതില്‍ തെറ്റിദ്ധാരണ പരത്തുകയും നിരവധിയാളുകള്‍ ഇക്കാര്യം അന്വേഷിച്ചു എംബസിയെ ബന്ധപ്പെട്ടിരുന്നു.

ഇന്ത്യന്‍ എംബസിയുടെ കണക്കനുസരിച്ചു ഏകദേശം 29,000 ഇന്ത്യക്കാര്‍ ആവശ്യമായ താമസ രേഖകളില്ലാതെ കുവൈറ്റില്‍ കഴിയുന്നുണ്ട്. ഇത്തരം ആളുകളുടെ തിരിച്ചയക്കല്‍ വേഗത്തിലാക്കാന്‍ കുവൈറ്റ് അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്നും എംബസി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News