ഓപ്പറേഷന്‍ ബ്ലേഡില്‍ കുടുങ്ങി കൊള്ളപലിശക്കാര്‍; 26 പേര്‍ അറസ്റ്റില്‍; 360 കേന്ദ്രങ്ങളില്‍ റെയ്ഡ്

അനധികൃത പണമിടപാടുകാര്‍ക്കെതിരെ ഓപ്പറേഷന്‍ ബ്ലേഡുമായി സംസ്ഥാന പൊലീസ്. ഓപ്പറേഷന്‍ ബ്ലേഡിന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 26 പേരെ അറസ്റ്റ് ചെയ്തു.

360 കേന്ദ്രങ്ങളില്‍ റെയിഡ് നടത്തിയാണ് 26 പേരെ അറസ്റ്റ് ചെയ്തത്. 42 പേര്‍ക്കെതിരെ കേസെടുത്തതായും അധികൃതര്‍ വ്യക്തമാക്കി.

എറണാകുളം ആലപ്പു‍ഴ, കോട്ടയം, ഇടുക്കി ജില്ലകളിലായാണ് വ്യാപക റെയ്ഡ് നടന്നത്. പല കേന്ദ്രങ്ങളിലും റെയിഡ് തുടരുകയാണ്.

ഓപ്പറേഷന്‍ ബ്ലേഡിന്‍റെ ഭാഗമായി ഒന്‍പതര ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. ആറസ്റ്റിലായവര്‍ക്കെതിരെ ഗുണ്ടാആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കോട്ടയത്ത് മാത്രം 22 കേസുകള്‍ റജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.

നാലു ജില്ലകളിലെ 300 ഓളം കേന്ദ്രങ്ങളിലാണ് പൊലീസ് പരിശോധന നടത്തിയത്. എറണാകുളം റേഞ്ച് ഐജി പി വിജയന്‍റെ നിർദേശപ്രകാരം ഓപറേഷൻ ബ്ലേഡ് എന്ന പേരിലാണ് പൊലീസ് പരിശോധന. പണം പലിശക്ക് നൽകുന്നവരുടെ വീടുകളിലും ഓഫീസുകളിലുമായിട്ടായിരുന്നു പരിശോധന.

മുദ്രപ്പത്രങ്ങളും ചെക് ലീഫുകളും വാഹനങ്ങളുടെ ആർ സി ബുക്കുകളും അടക്കമുളള വിവിധ ജില്ലകളിൽ നിന്നായി കണ്ടെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News