കുവൈത്തില്‍ വാഹനാപകടം; 16 പേര്‍ മരിച്ചു; മരിച്ചവരില്‍ മലയാളികളും

കുവൈത്തില്‍ ബസുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. മലയാളികള്‍ ഉള്‍പ്പെടെ 16 പേര്‍ മരിച്ചു. വടക്കന്‍ കുവൈത്തിലെ കബദിലായിരുന്നു അപകടം.

തൊഴിലാളികളുമായി പോയ ബസുകളാണ് കൂട്ടിയിടിച്ചത്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ട്.  രാധാകൃഷ്ണന്‍, സനീഷ് എന്നിവരാണ് മരിച്ച മലയാളികള്‍.

കുവൈത്ത് സ്വദേശി ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ആംബുലന്‍സും വ്യോമമാര്‍ഗവും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുക്കേറ്റവരെ കെഒസി, സബാഹ് എന്നീ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News