ദുബായ് ബീച്ചില്‍ കുളിക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചു; മലയാളികളടക്കം 289 പേര്‍ അറസ്റ്റില്‍

ദുബായ്: ദുബായ് ബീച്ചുകള്‍ ലോകപ്രശസ്തമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദുബായിയില്‍ ടൂറിസ്റ്റുകളായും അല്ലാതെയുമെത്തുന്നവരുടെ പ്രിയ സ്ഥലങ്ങളില്‍ മുന്നിലാണ് ഇവിടുത്തെ ബീച്ചുകള്‍.

ബിച്ചില്‍ അവര്‍ ആനന്ദനൃത്തമാടാറുണ്ട്. മിക്കവാറുമുള്ളവര്‍ വസ്ത്രവിധാനത്തിന്റെ കാര്യം ബീച്ചില്‍ ശ്രദ്ധിക്കാറില്ല. അല്‍പവസ്ത്രരായും അര്‍ദ്ധനഗ്‌നരായും ഇവര്‍ കുളിക്കാറുണ്ട്.

എന്നാല്‍ ചില ലൈംഗികരോഗികള്‍ ഇവ മൊബൈലടക്കമുള്ള ക്യാമറകളില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നത് പതിവാണ്. അത്തരക്കാര്‍ക്കുള്ള കടുത്ത നടപടികളാണ് ദുബൈ ഭരണാധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

ബീച്ചില്‍ കുളിക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ കുറ്റത്തിന് 289 പേരാണ് ഇവിടെ കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ലോക പ്രശസ്തമായ ജുമൈറാ കടലോരത്താണ് വിദേശികളടക്കമുള്ള സ്ത്രീകളുടെ പടമെടുത്തവര്‍ പിടിയിലായത്.

ഇവര്‍ ബീച്ചിലെത്തുന്നവരെ ശല്യപ്പെടുത്താറുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. എഴുപത് വയസ്സു കഴിഞ്ഞവരടക്കമുള്ളവരാണ് പിടിയിലായത്. ഇവരില്‍  മലയാളികളും ഉള്‍പ്പെട്ടിട്ടുള്ളതായി ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം ബീച്ചില്‍ മോശമായി വസ്ത്രംധരിച്ചതിന്റെ പേരില്‍ 743 കേസുകളെടുത്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അടിവസ്ത്രം പോലുമില്ലാതെ കുളിച്ച 256 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News