ദുബായ് വിമാനത്താവളത്തിലെ വിമാനം കത്തിയതിന് പിന്നില്‍ സംഭവിച്ചതെന്ത്? റിപ്പോര്‍ട്ട് പുറത്ത്

ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ എമിറേറ്റ്‌സ് വിമാനം അഗ്‌നിക്കിരയായതിനെക്കുറിച്ചുള്ള അന്തിമ റിപ്പോര്‍ട്ട് പുറത്തിറക്കി.

പൈലറ്റുമാരുടെ ശ്രദ്ധക്കുറവാണ് അപകടകാരണമെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സാങ്കേതികപ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതില്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിശീലനങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തും.

2016 ഓഗസ്റ്റ് 3ന് യുഎഇ സമയം 12.45 നായിരുന്നു ദുബായ് വിമാനത്താവളത്തില്‍ എമിരേറ്റ്‌സ് വിമാനം അപകടത്തില്‍പെട്ടത്.

ലാന്‍ഡിങ്ങിനിടെ ഇടിച്ചിറങ്ങിയ തിരുവനന്തപുരത്തു നിന്നുള്ള ഇകെ 521 വിമാനത്തില്‍ നിന്നു യാത്രക്കാരെ രക്ഷപ്പെടുത്തി നിമിഷങ്ങള്‍ക്കകം പൊട്ടിത്തെറിക്കുകയായിരുന്നു.

282 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. രക്ഷാദൗത്യത്തിനിടെ അഗ്‌നിശമനസേനാംഗം ജാസിം ഈസ അല്‍ ബലൂഷി മരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys