വാർത്തകളിൽ നിറഞ്ഞ് മോഹൻലാൽ ദുബായിൽ വാങ്ങിയ പുതിയ ഫ്‌ളാറ്റ്

വാർത്തകളിൽ നിറഞ്ഞ് മോഹൻലാൽ ദുബായിൽ വാങ്ങിയ പുതിയ ഫ്‌ളാറ്റ് .ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് കോംപ്ലക്‌സായ ദുബായ് മാളിന്റെ തൊട്ടടുത്ത  ആര്‍പി ഹൈറ്റ്‌സിലാണ്  അപാർട്മെന്റ്.

നവംബർ12നായിരുന്നു ഗൃഹപ്രവേശം.വളരെ കുറച്ചാളുകൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.ദീപാവലി ആഘോഷങ്ങളിൽ ഫ്ലാറ്റ് വിശേഷങ്ങളും ഫോട്ടോകളും ശ്രദ്ധേയമായിരുന്നു.സുഹൃത്തും സംവിധായകനുമായ  അശോക് കുമാറും അശോക് കുമാറിന്റെ ഭാര്യ ബീനയും പങ്കു വെച്ച ചിത്രങ്ങൾ വൈറലായിരുന്നു.

Posted by Ashok Kumar on Tuesday, November 17, 2020

ചിത്രങ്ങളിൽ മനോഹരമായ വോൾപേപ്പറുകളും വുഡൻ ഫ്ളോറിങ്ങും വിശാലമായ ബാൽക്കണിയുമെല്ലാം കാണാം. ഫ്ലാറ്റിന്റെ ബാൽക്കണിയുടെ തൊട്ടടുത്തായി ബുർജ് ഖലീഫ കാണാം. സമീപം താമസിക്കുന്ന ബോളിവുഡ് നടൻ സഞ്ജയ് ദത്തിനെയും കുടുംബത്തെയും മോഹൻലാൽ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു.

ആർപി ഹൈറ്റ്സിലെ 45-ാം നിലയിലുള്ള ഫ്ളാറ്റിലെ ഇന്റീരിയർ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നതു .കെട്ടിടത്തിന് പുറത്ത് ആകാശം കാണാനാവുന്ന നീന്തൽക്കുളം ഈ ഫ്ലാറ്റിലുണ്ട് .ബാഡ്മിന്റൺ കോർട്, ബില്യാർഡ്സ് കളിക്കാനും യോഗ ചെയ്യാനും ഇടം, ജിം എന്നിവയ്ക്കു പുറമേ വിശാലമായ ലൈബ്രറിയും ഈ അപ്പാർട്മെന്റിലുണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News