മലയാളി പൊളിയല്ലേ? ഡ്രൈവറെ അറബി പഠിപ്പിക്കാന്‍ ശ്രമിച്ച സൗദി പൗരന്‍ ഒടുവില്‍ മലയാളം സംസാരിച്ചു തുടങ്ങിയപ്പോള്‍

എവിടെപ്പോയാലും നില്‍ക്കാന്‍ പഠിച്ചവരാണ് മലയാളികള്‍. അതിന് മറ്റൊരു ഉദാഹരണമാണ് സൗദിയിലെ അല്‍ഖസീം പ്രവിശ്യയിലെ ബുറൈദയിലെ സൗദി പൗരന്‍.

മലയാളിയായ തന്റെ ഡ്രൈവറെ അറബി പഠിപ്പിക്കാനുള്ള ശ്രമത്തിനൊടുവില്‍ അദ്ദേഹം മലയാളം പഠിക്കുകയായിരുന്നു. തന്റെ അനുഭവം അല്‍ അറബിയ ചാനലിലാണ് അദ്ദേഹം പങ്കുവെച്ചത്.

ഹൗസ് ഡ്രൈവറായി ജോലിക്കെത്തിയ മലയാളിയില്‍ നിന്ന് മലയാളം പഠിച്ച കഥയാണ് ചാനലില്‍ അദ്ദേഹം പറയുന്നത്.

ഹിന്ദി സംസാരിച്ചു തുടങ്ങിയ അദ്ദേഹം കേരളം സന്ദര്‍ശിക്കാന്‍ അതിയായി ആഗ്രഹിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തു.

അതോടൊപ്പം ‘എന്തെങ്കിലും വേണോ’ എന്ന് ചാനല്‍ അവതാരകനോട് ചോദിക്കുകയും ‘ഒന്നും വേണ്ട’ എന്ന അവതാരകാന്റെ രസകരമായ മറുപടിയോടെയുമാണ് ചാനല്‍ അഭിമുഖം അവസാനിപ്പിച്ചത്.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ

ഡ്രൈവറെ അറബി പഠിപ്പിക്കാനുള്ള ശ്രമം ഏറെ ദുഷ്‌കരമായിരുന്നു. താന്‍ ഓരോ തവണ അറബി വാക്കുകള്‍ പറയുമ്പോഴും ഓരോ കാര്യങ്ങള്‍ പറയുമ്പോഴും സമാന അര്‍ഥത്തില്‍ മലയാളത്തിലാണ് ഡ്രൈവര്‍ മറുപടി നല്‍കിയിരുന്നത്. ഇങ്ങനെയാണ് മലയാളം സ്വായത്തമാക്കാന്‍ സാധിച്ചതെന്നാണ് സൗദി യുവാവ് പറയുന്നത്.

ഒരിക്കല്‍ തന്റെ കാറിലെ എഞ്ചിന്‍ തകരാറ് തീര്‍ക്കുന്നതിന് മലയാളികള്‍ ജോലി ചെയ്യുന്ന വര്‍ക്ക് ഷോപ്പിനെ സമീപിച്ചു. വാഹനം പരിശോധിച്ച മലയാളികള്‍ പരസ്പരം സംസാരിച്ചതില്‍ നിന്നും എഞ്ചിന് ചെറിയ തകരാര്‍ മാത്രമാണെന്ന് മനസ്സിലാക്കിയിരുന്നു.

എന്നാല്‍ സൗദി പൗരനാണെന്ന് അറിഞ്ഞതോടെ പരമാവധി പിഴിയുയാനുള്ള ശ്രമമാണ് മലയാളി ജീവനക്കാര്‍ ശ്രമിച്ചത്. കാര്യമായ കേടാണെന്ന് പറഞ്ഞാല്‍ മതിയെന്ന് പരസ്പരം പറഞ്ഞ ശേഷം തകരാറ് നന്നാക്കുന്നതിന് വലിയ തുക ജീവനക്കാര്‍ ആവശ്യപ്പെട്ടതായി ഇദ്ദേഹം പറഞ്ഞു.

എന്നാല്‍, തല്‍ക്കാലം തകരാറ് ശരിയാക്കേണ്ടതില്ല എന്ന് പറഞ്ഞ് അവിടെ നിന്ന് സ്ഥലം വിട്ട് മറ്റൊരു വര്‍ക്ക് ഷോപ്പിനെ താന്‍ സമീപിച്ച ശേഷം കാറിലെ തകരാറ് കൃത്യമായി താന്‍ അവര്‍ക്ക് വിശദീകരിച്ചു നല്‍കിയതോടെ നിസാരമായ തുകക്ക് കാര്യം നടന്നുവെന്നും എന്‍ജിനിലെ തകരാറ് ഇത്രയും കൃത്യമായി താന്‍ വിശദീകരിച്ചുനല്‍കിയത് കേട്ട് രണ്ടാമത്തെ വര്‍ക്ക് ഷോപ്പ് ജീവനക്കാര്‍ അമ്പരന്നുവെന്നും അദ്ദേഹം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News