കേരളത്തില്‍ നാളെ മുതല്‍ രാത്രി കര്‍ഫ്യൂ; ബുധനും വ്യാ‍ഴവും  മാസ് പരിശോധന, പൊതുഗതാഗതത്തിന് നിയന്ത്രണമില്ല

കൊവിഡ് വ്യാപനം രൂക്ഷമായതോടെ കേരളത്തില്‍ നാളെ മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 9 മണി മുതല്‍ 5 മണി വരെയാണ് കര്‍ഫ്യൂ ഏര്‍ പ്പടുത്തിയിരിക്കുന്നത്.

രണ്ടാഴ്ചത്തേക്കാണ് രാത്രി കര്‍ഫ്യൂ. ചരക്ക് വാഹനങ്ങളെ ഒഴിവാക്കി. തൃശ്ശൂര്‍ പൂരം ചടങ്ങ് മാത്രമാക്കി നടത്തും. നാളെയും മറ്റന്നാളും സംസ്ഥാനത്ത് എന്‍ഫോഴ്സ്മെന്റ് ക്യാംപെയിന്‍ നടത്തും.

കേരളത്തില്‍ ബുധനും വ്യാ‍ഴവും  മാസ് പരിശോധന നടത്തും. ഇതിലൂടെ രാത്രി കാലങ്ങളില്‍ പൊതു ജനങ്ങള്‍ പുറത്തിറങ്ങുന്നത് നിയന്ത്രിക്കാനാകും. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിലെത്തിയത്.

യോഗത്തിലെ മറ്റു തീരുമാനങ്ങള്‍ 

  • പൊതുഗതാഗതത്തിന് നിയന്ത്രണമില്ല

  •  വർക്ക് ഫ്രം ഹോം നടപ്പിലാക്കും

  • തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്തും

  • പൂരപ്പറമ്പില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല

  • പൂരപ്പറമ്പിൽ സംഘാടകർക്ക് മാത്രം അനുമതി

  • 24 ന് നടക്കുന്ന പകൽപ്പൂരം ഉണ്ടാകില്ല

  • നാളെയും മറ്റന്നാളും എൻ ഫോഴ്സ്മെന്റ് ക്യാമ്പയിൻ നടത്തും

  • ആൾക്കൂട്ടം ഒഴിവാക്കുക ലക്ഷ്യം

  •  ബുധൻ വ്യാഴം ദിവസങ്ങളിൽ മാസ് പരിശോധന

  • 3 ലക്ഷം പേരെ പരിശോധിക്കുക ലക്ഷ്യം

  • മാളുകൾ – തീയറ്ററുകൾ എന്നിവയുടെ സമയം ഏ‍ഴ് മണിവരെയാക്കി നിജപ്പെടുത്തി

  • സ്വകാര്യ ട്യൂഷൻ സെന്‍ററുകളുടെ പ്രവർത്തനം പാടില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News