ഫാദേഴ്സ് ഡേയില്‍ നടന്‍ തിലകനെ അനുസ്മരിച്ച് മകന്‍ ഷമ്മി തിലകന്‍

ഫാദേഴ്സ് ഡേയില്‍ നടന്‍ തിലകനെ അനുസ്മരിച്ച് മകന്‍ ഷമ്മി തിലകന്‍. തന്റെ മകനോടപ്പമുള്ള പഴയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഷമ്മി തിലകന്റെ ഫേസ്ബുക്ക് കുറിപ്പ്.

ഈ പിതൃദിനത്തില്‍ എനിക്ക് അച്ഛനോട് ജീവിതത്തില്‍ ഏറ്റവും ഇഷ്ടം തോന്നിയ അസുലഭ മുഹൂര്‍ത്തമാണ് പങ്കുവെയ്ക്കാനുള്ളത് എന്നു പറഞ്ഞുകൊണ്ടാണ് ഷമ്മി തിലകന്റെ മകനെ തിലകന്‍ എടുത്തുനില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

സൂര്യനെ പോല്‍ തഴുകി ഉറക്കമുണര്‍ത്തിയിരുന്നൊന്നുമില്ല,
കിലുകില്‍ പമ്പരം പോലെ തിരിഞ്ഞുകൊണ്ടിരുന്ന കുഞ്ഞുമനസ്സറിയാതെ മയങ്ങൂ.. വാവാവോ എന്ന് ചാഞ്ചക്കം പാടിത്തന്നിട്ടുമില്ല,
എന്നിട്ടും അച്ഛനെയായിരുന്നെനിക്കിഷ്ടമെന്നും അച്ഛന്‍ തനിക്കെന്നും സൂപ്പര്‍ഹീറോ തന്നെയായിരുന്നെന്നും ഷമ്മി തിലകന്‍ ഫേസ്ബുക്കിലെഴുതി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

സൂര്യനെ പോല്‍ തഴുകി ഉറക്കമുണര്‍ത്തിയിരുന്നൊന്നുമില്ല..;
കിലുകില്‍ പമ്പരം പോലെ തിരിഞ്ഞുകൊണ്ടിരുന്ന കുഞ്ഞുമനസ്സറിയാതെ മയങ്ങൂ.. വാവാവോ എന്ന് ചാഞ്ചക്കം പാടിത്തന്നിട്ടുമില്ല.
എന്നിട്ടും അച്ഛനെയായിരുന്നെനിക്കിഷ്ടം..!
സൂപ്പര്‍ഹീറോ തന്നെയായിരുന്നു അച്ഛന്‍ എനിക്കെന്നും..!
ഈ പിതൃദിനത്തില്‍..; എനിക്ക് അച്ഛനോട് ജീവിതത്തില്‍ ഏറ്റവും ഇഷ്ടം തോന്നിയ അസുലഭ മുഹൂര്‍ത്തമാണ് പങ്കുവെയ്ക്കാനുള്ളത്..!
എന്റെ മകനോട് എനിക്ക് അസൂയ തോന്നിയ നിമിഷം…!

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News