ഒമാനില്‍ ഇനി രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രം പ്രവേശനം

രാജ്യത്തെത്തുന്ന യാത്രക്കാര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി ഒമാന്‍. കര, വ്യോമ, സമുദ്ര മാര്‍ഗങ്ങളിലൂടെ രാജ്യത്തേയ്ക്ക് പ്രവേശിക്കുന്നവര്‍ ഒമാന്‍ അംഗീകരിച്ചിട്ടുള്ള രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

18 വയസ്സിനും അതിന് മുകളില്‍ പ്രായമുള്ള രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമെ പ്രവേശനം അനുവദിക്കുകയുള്ളുവെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി അറിയിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.

കൂടാതെ യാത്രക്കാര്‍ രാജ്യത്ത് എത്തുന്നതിന് മുമ്പും എത്തിയതിന് ശേഷവും പി സി ആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും അധികൃതര്‍ പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News