2022ൽ നടക്കുന്ന ലോക കപ്പിനായി കൂടുതല്‍ ഇന്ത്യന്‍ ആരാധകരെ പ്രതീക്ഷിക്കുന്നതായി ഖത്തര്‍

അടുത്ത വര്‍ഷം രാജ്യം ആതിഥേയത്വം വഹിക്കുന്ന ഫുട്ബാള്‍ ലോക കപ്പിനായി കൂടുതല്‍ ഇന്ത്യന്‍ ആരാധകരെ പ്രതീക്ഷിക്കുന്നതായി ഖത്തര്‍. എജുക്കേഷന്‍ സിറ്റിയിലെ ഫിഫ വേള്‍ഡ് കപ്പ് സ്റ്റേഡിയത്തിന്റെ ഒരുക്കങ്ങൾ പൂര്‍ത്തിയായതായി സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലഗസി അറിയിച്ചു.നിശ്ചിയിക്കപ്പെട്ട തിയ്യതിക്കകമാണ് എജുക്കേഷന്‍ സിറ്റി സ്റ്റേഡിയവും പൂര്‍ത്തിയായിരിക്കുന്നത്. 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോക കപ്പിനായി പണി പൂര്‍ത്തിയാവുന്ന മൂന്നാമത്തെ സ്റ്റേഡിയമാണിത്.

ഖത്തര്‍-ഇന്ത്യാ സൗഹൃദവും ലോക കപ്പില്‍ കൂടുതല്‍ വെളിപ്പെടും. ഖത്തറിലുള്ള ഇന്ത്യന്‍ പ്രവാസികള്‍ വളരെ ആകാംശാപൂര്‍വമാണ് ലോക കപ്പിനെ വരവേൽക്കാനായി ഒരുങ്ങി നിൽക്കുന്നത്. അതേസമയം, ഖത്തര്‍ എയര്‍വെയ്സ് നിരവധി ഇന്ത്യന്‍ നഗരങ്ങളെ വിദേശ രാഷ്ട്രങ്ങളുമായി ബന്ധിപ്പിക്കുന്നതില്‍ വർഷങ്ങളായി സുത്യര്‍ഹ സേവനങ്ങള്‍ വഹിക്കുന്നുണ്ട്.

ലോക കപ്പിനായി നിരവധി ഇന്ത്യന്‍ ആരാധകരെ തങ്ങൾ സ്റ്റേഡിയത്തില്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ലോക കപ്പ് ഫുട്ബാള്‍ യോഗ്യത മത്സരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമിന്റെ വിദേശ പര്യടനങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചത് ഖത്തര്‍ ആണെന്നും സുപ്രീം കമ്മറ്റി കമ്മ്യൂണിക്കേഷൻസ് മേധാവി ഫാത്തിമ അല്‍ നുഐമി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News