യുഎഇയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്നതിന് ഇനി കൊവിഡ്19 ആര്‍ടി പിസിആര്‍ പരിശോധന വേണ്ട. പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. രണ്ടു ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്കാണ് ഈ ഇളവെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചു. നിലവില്‍ യുഎഇ, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധന നിര്‍ബന്ധമായിരുന്നു.
വാക്‌സീന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണമെന്നും അധിക്രുതര്‍ അറിയിച്ചു. വാക്‌സീനെടുക്കാതെ യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും യാത്രയ്ക്ക് 72 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ടിഫിക്കറ്റും ഹാജരാക്കണം. കൂടാതെ, യാത്രാ തീയതിക്ക് 14 ദിവസം മുന്‍പ് മറ്റു വിദേശ രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ടെങ്കില്‍ അതടക്കം എല്ലാ വിവരങ്ങളും എയര്‍സുവിധയില്‍ അപ് ലോഡ് ചെയ്യണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here