Sakthi Award: അബുദാബി ശക്തി അവാര്‍ഡ് വിതരണം ഈ മാസം 27 ന്

അബുദാബി ശക്തി അവാര്‍ഡ് വിതരണം ഈ മാസം 27 ന് കൊച്ചിയില്‍ നടക്കും . എറണാകുളം ഇ എം എസ് ടൗണ്‍ ഹാളില്‍ വൈകിട്ട് 3 ന് സി പി ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പുരസ്‌കാരദാനം നിര്‍വ്വഹിക്കും.

ശക്തി അവാര്‍ഡ്, ശക്തി – തായാട്ട് ശങ്കരന്‍ അവാര്‍ഡ്, ശക്തി – ടി കെ രാമകൃഷ്ണന്‍ പുരസ്‌കാരം, ശക്തി – എരുമേലി പരമേശ്വരന്‍ പിള്ള അവാര്‍ഡ് എന്നിവ ചടങ്ങില്‍ വിതരണം ചെയ്യും. കവി പ്രഭാവര്‍മ്മ , അവാര്‍ഡ് കമ്മറ്റി അദ്ധ്യക്ഷന്‍ പി കരുണാകരന്‍, എ കെ മൂസാമാസ്റ്റര്‍ ,
സി പി ഐ എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, അബുദാബി ശക്തി പ്രസിഡണ്ട് മനോജ്, കേരള സോഷ്യല്‍ സെന്റര്‍ മുന്‍ ജന. സെക്രട്ടറി സോമശേഖരന്‍ പിള്ള , എം യു അഷറഫ് , ഡോ. കെ കെ സുലേഖ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

പ്രൊഫ. എം കെ സാനു, പി രാജീവ് , സേതു, വി ആര്‍ സുധീഷ്, കവി രാവുണ്ണി തുടങ്ങിയവരാണ് പുരസ്‌കാര ജേതാക്കള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News