Hajj: അനുമതിയില്ലാതെ ഹജ്ജ് തീര്‍ത്ഥാടനം നടത്തിയാല്‍ 10,000 റിയാല്‍ പിഴ

അനുമതിയില്ലാതെ ഹജ്ജ് തീര്‍ത്ഥാടനം നടത്താന്‍ ശ്രമിക്കുന്ന ആളുകള്‍ക്ക് 10,000 റിയാല്‍ പിഴ ചുമത്തുമെന്ന് പബ്ലിക് സെക്യൂരിറ്റി വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സാമി ബിന്‍ മുഹമ്മദ് അല്‍ ഷുവൈരേഖ് പറഞ്ഞു. ഹജ്ജ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അതിനുള്ള പെര്‍മിറ്റ് അധികാരികളില്‍ നിന്ന് വാങ്ങിച്ചിരിക്കണം. ഹജ്ജുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാ പൗരന്മാരോടും പ്രവാസികളോടും അല്‍-ഷുവൈരെഖ് ആഹ്വാനം ചെയ്തു.

അതേ സമയം ഹറമിലേക്കും വിശുദ്ധ സ്ഥലങ്ങളിലേക്കും പോകുന്ന എല്ലാ റോഡുകളിലും ഇടനാഴികളിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ സന്നദ്ധരായിട്ടുണ്ട്. ചുമതലയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ നിയമ ലംഘനങ്ങള്‍ നിയന്ത്രിക്കുകയും എല്ലാ നിയമലംഘകര്‍ക്കെതിരെയും പിഴ ചുമത്തുകയും ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News