2023 സൂപ്പർ കപ്പ് കിരീടം ഒഡിഷ എഫ്സിക്ക്

2023 സൂപ്പർ കപ്പ് കിരീടം ഒഡിഷ എഫ്സിക്ക്. ബെംഗളൂരു എഫ്സിയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഒഡിഷ സൂപ്പർ കപ്പ് കിരീടത്തിൽ മുത്തമിട്ടത്. ഒഡിഷയുടെ ആദ്യ സൂപ്പര്‍ കപ്പ് കിരീടനേട്ടമാണിത്. ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുത്ത ഒഡിഷയുടെ ഡിയാഗൊ മൗറിഷ്യ 2 ഗോൾ നേടി.

ഐഎസ്എല്‍ പ്ലേഓഫില്‍ എടികെ മോഹന്‍ ബഗാനോട് തോറ്റ് പുറത്തായ ഒഡിഷ പക്ഷേ സൂപ്പര്‍ കപ്പില്‍ തകര്‍പ്പന്‍ മുന്നേറ്റമാണ് പുറത്തെടുത്തത്. ആദ്യ മിനിറ്റുകളില്‍ ബെംഗളൂരു പന്ത് കൈവശം വെച്ച് കളിച്ചപ്പോള്‍ വിങ്ങുകളിലൂടെ മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ ഒഡിഷയ്ക്കായി. 22-ാം മിനിറ്റില്‍ ഒഡിഷയ്ക്ക് മത്സരത്തിലെ ആദ്യ അവസരം ലഭിച്ചു.

സെമി ഫൈനൽ സ്റ്റാർട്ടിങ് ലൈൻ അപ്പിൽ നിന്ന് ഒരു മാറ്റവുമായാണ് ബെംഗളൂരു ഫൈനൽ പോരാട്ടത്തിന് ഇറങ്ങിയത്. ഹാവിയർ ഹെർണാണ്ടസിനെ പുറത്തിരുത്തി ജയേഷ് റാണയെ അവർ ആദ്യ ഇലവനിൽ ഇറക്കി. ഒഡീഷ സെമി ഫൈനൽ സ്റ്റാർട്ടിങ് ലൈൻ അപ്പിൽ നിന്ന് മാറ്റമൊന്നും വരുത്തിയില്ല.

മഴയിൽ കുതിർന്ന മൈതാനത്ത് ആദ്യ ഇരുപത് മിനുറ്റിൽ ഇരു ടീമുകളുടെ ഭാഗത്ത് നിന്നും തണുത്ത മുന്നേറ്റങ്ങൾ മാത്രമാണ് ഉണ്ടായത്. 17,18 മിനിറ്റുകളിൽ തുടർച്ചയായ മൂന്ന് കോർണറുകൾ നേടിയെടുക്കാൻ ഒഡിഷക്കായെങ്കിലും ബോക്സിൽ നിന്ന് പന്ത് ലക്ഷ്യത്തിലേക്കെത്തിക്കാൻ കഴിഞ്ഞില്ല.
പിന്നീടുള്ള മിനിറ്റുകളിൽ കളിക്ക് ചൂട് പിടിച്ചു. 23 -ാം മിനുറ്റിൽ മൗറീസിയോയുടെ ഒരു മുന്നേറ്റം ഫൗളിലൂടെ തടഞ്ഞതിന് ബെംഗളൂരുവിന്റെ സുരേഷ് സിംഗിന് റഫറി മഞ്ഞ കാർഡ് ലഭിച്ചു. ഒപ്പം ഫ്രീകിക്കും കിട്ടി.

അതേസമയം, 38 ആം മിനുറ്റിൽ മൗറിസിയോയുടെയും ഒഡിഷയുടെയും ഈ കളിയിലെ രണ്ടാം ഗോൾ പിറന്നു. ഇതോടെ ആദ്യ പകുതി 2-0ന് അവസാനിച്ചു. രണ്ടാം പകുതിയിൽ ബെംഗളൂരു കളിയിലേക്ക് തിരികെവരാൻ ശ്രമിച്ചു എങ്കിലും ഗോൾ വരാൻ സമയമെടുത്തു. 84-ാം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ബെംഗളൂരു അവരുടെ ആദ്യ ഗോൾ കണ്ടെത്തി. സ്കോർ 2-1. ഇത് അവസാന നിമിഷങ്ങൾ ആവേശകരമാക്കി. എങ്കിലും കിരീടം ഒഡീഷയുടെ കൈകളിലേക്ക് തന്നെ എത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News