കേന്ദ്ര അവഗണന; ജനകീയ പ്രചരണം ശക്തമാക്കി സിപിഐഎം

കേന്ദ്ര അവഗണനയ്‌ക്കെതിരെ ജനകീയ പ്രചരണം ശക്തമാക്കി സിപിഐഎം. പുതുവര്‍ഷദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കമായി. തിരുവനന്തപുരത്ത് പുത്തന്‍പള്ളിയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വീടുകള്‍ സന്ദര്‍ശിച്ചു. ജനങ്ങളെ മുഖവിലക്ക് എടുത്ത് പാര്‍ട്ടിയും സര്‍ക്കാരും മുന്നോട്ട് പോകുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

ജനങ്ങളെ കേട്ടും അറിഞ്ഞുമുള്ള പ്രചരണത്തിലൂടെയും കേന്ദ്ര അവഗണനയ്‌ക്കെതിരെ ജനകീയ കാമ്പയിനിലൂടെയുമാണ് പുതുവര്‍ഷദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കമായത്. തിരുവനന്തപുരത്ത് അമ്പലത്തറ പുത്തന്‍പള്ളിയില്‍ വീടുകളില്‍ കയറി ജനങ്ങളെ കാണാന്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ തന്നെ നേരിട്ടിറങ്ങി.

ജില്ലാ സംസ്ഥാന നേതാക്കളും മന്ത്രിമാരും പാര്‍ട്ടി പിബി അംഗങ്ങള്‍ അടക്കമുള്ള നേതാക്കളും ഗൃഹസന്ദര്‍ശന പരിപാടിക്ക് നേതൃത്വം നല്‍കും. ഈ മാസം 21വരെ പാര്‍ടി നേതാക്കളും പ്രവര്‍ത്തകരും വീടുകയറി പ്രചാരണം നടത്തും. തുടര്‍പരിപാടികളുടെ ഭാഗമായി 20 മുതല്‍ 31 വരെ ലോക്കല്‍ തലത്തില്‍ ആദ്യഘട്ട പ്രക്ഷോഭം ആരംഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News