ക്രിസ്റ്റ്യാനോ ഒരു വിളിക്കായി കാത്തിരുന്നു; സൗദി ക്ലബിലെത്തുന്നത് നിരാശയോടെ

ronaldo

സൗദി ക്ലബായ അല്‍ നാസറില്‍ ചേരും മുമ്പ് സ്പാനിഷ് മുന്‍നിര ക്ലബായ റയല്‍ മാഡ്രിഡില്‍ നിന്നൊരു വിളിക്കായി ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ കാത്തിരുന്നതായി റിപ്പോര്‍ട്ട്. തന്റെ മുന്‍ ക്ലബിന്റെ വിളിക്കായി താരം കാത്തിരുന്ന വാര്‍ത്ത ഒരു പ്രമുഖ സ്പാനിഷ് മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഖത്തര്‍ ലോകകപ്പിന് ശേഷം റയല്‍ മാഡ്രിഡിന്റെ ട്രെയിനിംഗ് ഗ്രൗണ്ടിലായിരുന്നു ക്രിസ്റ്റ്യാനൊ പരിശീലനം നടത്തിയിരുന്നത്. താരത്തിന്റെ മകനായി ക്രിസ്റ്റ്യാന റൊണാള്‍ഡൊ ജുനിയര്‍ റയല്‍ മാഡ്രിഡ് ക്ലബ്ബില്‍ ചേരുകയും ചെയ്തു. എന്നാല്‍ താരം പ്രതീക്ഷിച്ച പോലൊരു സമീപനം റയലിന്റെ ഭാഗത്തു നിന്നുണ്ടായില്ല. 40 ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് വെള്ളിയാഴ്ച്ച അല്‍ നസറുമായി ക്രിസ്റ്റ്യാനൊ രണ്ട് വര്‍ഷത്തെ കരാര്‍ ഒപ്പിട്ടതെന്നാണ് റിപ്പോര്‍ട്ട്.

പുതിയ ചരിത്രം സൃഷ്ടിക്കുന്നതിനേക്കാള്‍ മുകളിലാണ് ക്രിസ്റ്റ്യാനോയുടെ ക്ലബിലേക്കുള്ള വരവ്. താരവുമായുള്ള കരാര്‍ ക്ലബ്ബിന്റെ ഉയര്‍ച്ചയ്ക്കും വിജയത്തിനും മാത്രമാകില്ല മുതല്‍ക്കൂട്ടാകുക. രാജ്യത്തിനും ഫുട്‌ബോള്‍ ലീഗിനും ഭാവി തലമുറയ്ക്കും പ്രചോദനമാകും. അല്‍ നസിറിലേക്ക് ക്രിസ്റ്റ്യാനോയ്ക്ക് സ്വാഗതം എന്നാണ് സൗദി ക്ലബ് താരത്തിന്റെ വരവിനെപ്പറ്റി ട്വീറ്ററില്‍ കുറിച്ചത്.

പുതിയ സാഹചര്യത്തില്‍ മറ്റൊരു രാജ്യത്തെ ഫുട്‌ബോള്‍ ആസ്വദിക്കാന്‍ താന്‍ കാത്തിരിക്കുകയാണെന്നാണ് ക്രിസ്റ്റ്യാനോയും തന്റെ ക്ലബ് മാറ്റത്തെപ്പറ്റി പ്രതികരിച്ചു.യൂറോപ്യന്‍ ഫുട്‌ബോള്‍ നേടാനുള്ളതെല്ലാം സ്വന്തമാക്കി. തന്റെ അനുഭവം ഏഷ്യയുമായി പങ്കിടുന്നതിന് കൃത്യമായ സമയം ഇതാണെന്ന് തോന്നുന്നു എന്നാണ് താരത്തിന്റെ പ്രതികരണം റൊണാള്‍ഡൊ പ്രതികരിച്ചു.

പിയേഴ്‌സ് മോര്‍ഗനുമായുള്ള ടിവി അഭിമുഖത്തെത്തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ ക്രിസ്റ്റ്യാനൊ അവസാനിപ്പിച്ചിരുന്നു. മാഞ്ചസ്റ്റര്‍ പരിശീലകന്‍ എറിക് ടെന്‍ ഹാഗ് ക്രിസ്റ്റ്യാനോയെ തുടര്‍ച്ചയായി റിസര്‍വ്വ് ബെഞ്ചിലിരുത്തിയതായിരുന്നു താരത്തെ ചൊടിപ്പിച്ചത്. മാഞ്ചസ്റ്റര്‍ വിട്ടതിന് ശേഷം ഫ്രീ ഏജന്റായിരുന്ന താരത്തെ സ്വന്തമാക്കാന്‍ പ്രമുഖ ക്ലബ്ബുകള്‍ തയ്യാറായിരുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News