ബാലരാമപുരത്ത് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; യുവാവിന്റെ നില ഗുരുതരം

തിരുവനന്തപുരം ബാലരാമപുരത്ത് മുടവൂര്‍പ്പാറയില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേളേശ്വരം സ്വദേശി രാജീവിനാണ് കുത്തേറ്റത്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.

കാക്കാമൂല സ്വദേശികളായ സച്ചുവും അഖിലുമാണ് ആക്രമിച്ചത്.  ബാലരാമപുരത്തെ ഒരു കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ സമയത്തായിരുന്നു രണ്ടംഗ സംഘമെത്തി രാജീവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.  ഗുരുതരമായി പരിക്കേറ്റ രാജീവ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

കുത്തിയതിനു പിന്നാലെ സ്ഥലത്തു നിന്നും ഓടിരക്ഷപെട്ട പ്രതികളെ പിടികൂടാനായില്ല. കത്തിയും വാളും ഉപയോഗിച്ചായിരുന്നു ആക്രമണം. രാജീവിന്റെ വയറ്റിലാണ് കുത്തേറ്റത്. കുത്തേറ്റ യുവാവിനെ ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ രാജീവിനെ അക്രമിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News