ചികിത്സയിലുള്ള അച്ഛനെ കാണാന്‍ നാട്ടിലെത്തി; തിരുവനന്തപുരത്ത് സൈനികന്‍ വാഹനാപകടത്തില്‍ മരിച്ചു

ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് തിരുവനന്തപുരത്ത് സൈനികന്‍ മരിച്ചു. ഇന്നലെ രാത്രി എട്ടോടെ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞായിരുന്നു അപകടം. കിളിമാനൂര്‍ പുളിമാത്ത് സ്വദേശി ആരോമലാണ് മരിച്ചത്.

ആരോമലിന്റെ പിതാവ് രണ്ടാഴ്ച മുമ്പ് വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലാണ്. ഈ അപകട വിവരം അറിഞ്ഞാണ് ആരോമല്‍ അവധിക്ക് നാട്ടിലെത്തിയത്.

പരിക്കേറ്റ ആരോമലിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ആരോമല്‍ സഞ്ചരിച്ച ബൈക്കിന്റെ നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.

സങ്കട പുതുവത്സരദിനം; സംസ്ഥാനത്ത് അപകടങ്ങളില്‍ പൊലിഞ്ഞത് 10 ജീവനുകള്‍

പുതുവത്സര ദിനം എല്ലാവര്‍ക്കും സന്തോഷത്തിന്റെ ദിവസങ്ങളാണ്. സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് ഓരോരുത്തരും പുതുവത്സരത്തെ വരവേല്‍ക്കുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ പുതുവത്സരദിം തുടങ്ങിയത് അത്ര സന്തോഷത്തോടെയല്ല. കാരണം ഇന്ന് മാത്രം സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിലായി പൊലിഞ്ഞത് 10 ജീവനുകളാണ്.

തിരുവനന്തപുരം, അടിമാലി, ആലപ്പുഴ, ഏനാത്ത്, തിരുവല്ല, കോഴിക്കോട് കൊയിലാണ്ടി എന്നിവിടങ്ങളില്‍ നടന്ന വാഹനാപകടങ്ങളിലാണ് ഇത്രയും പേര്‍ക്ക് ജീവന്‍ നഷ്ടമായത്.

തിരുവനന്തപുരത്ത് രണ്ട് വ്യത്യസ്ത അപകടങ്ങളില്‍ രണ്ടു ജീവനുകളാണ് പൊലിഞ്ഞത്. കിളിമാനൂരില്‍ ബൈക്കിന്റെ നിയന്ത്രണം വിട്ടാണ് സൈനികനായ ആരോമല്‍ (25) മരിച്ചത്. ഉച്ചയോടെ മേല്‍പ്പുറത്ത് കാര്‍ മതിലില്‍ ഇടിച്ച് ഒറ്റശേഖരമംഗലം സ്വദേശി വിജിന്‍ദാസും മരിച്ചു. കഴിഞ്ഞദിവസം കുളച്ചലിലെ കാറ്ററിങ് സര്‍വീസ് കഴിഞ്ഞ് ഇന്ന് രാവിലെ വീട്ടിലേക്ക് തിരിച്ചുവരവെയാണ് അപകടമുണ്ടായത്.

ഇടുക്കി അടിമാലിയില്‍ ബസ് മറിഞ്ഞാണ് ഒരു വിദ്യാര്‍ഥി മരിച്ചത്. മലപ്പുറം സ്വദേശിയായ മില്‍ഹാജാണ് മരിച്ചത്. വളാഞ്ചേരി റീജ്യണല്‍ കോളജിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് പുലര്‍ച്ചെ ഒന്നരയോടെ അപകടത്തില്‍പ്പെട്ടത്. 70 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 40ലേറെ വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ആലപ്പുഴയില്‍ പൊലീസ് വാഹനത്തില്‍ ബൈക്കിടിച്ച് രണ്ടു യുവാക്കളാണ് മരിച്ചത്. ആലപ്പുഴയില്‍ ജില്ലാ ക്രൈം റേക്കോര്‍ഡ്‌സ് ബ്യൂറോ ഡി.വൈ.എസ്.പിയുടെ വാഹനത്തില്‍ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. കോട്ടയം സ്വദേശികളായ ജസ്റ്റിന്‍, അലക്‌സ് എന്നിവരാണ് മരിച്ചത്.

അടൂര്‍ ഏനാത്ത് നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച് ഏനാത്ത് സ്വദേശിയായ തുളസീധരന്‍ മരിച്ചു. പത്തനംതിട്ടയില്‍ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. തിരുവല്ല റെയില്‍വേ സ്റ്റേഷന് സമീപം ബൈക്കും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ചിങ്ങവനം സ്വദേശി ശ്യാം, കുന്നന്താനം സ്വദേശി അരുണ്‍ കുമാര്‍ എന്നിവരാണ് മരിച്ചത്.

കോഴിക്കാട് കൊയിലാണ്ടിയില്‍ ബസ് ഇടിച്ച് നെല്യാളി സ്വദേശി ശ്യമള (65)യ്ക്ക് ജീവന്‍ നഷ്ടമായി. ഇന്നു രാവിലെ പുതിയ ബസ് സ്റ്റാന്റിന് സമീപമായിരുന്നു അപകടം. കോഴിക്കോട് കക്കോടിയില്‍ നടന്ന അപകടത്തില്‍ ബൈക്ക് യാത്രികനാണ് ജീവന്‍ നഷ്ടമായത്. കക്കോടി സ്വദേശി ചെറിയേടത്ത് ബിജുവാണ് മരിച്ചത്. പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടയിലായിരുന്നു അപകടം.

അതേസമയം പത്തനംതിട്ട ളാഹയില്‍ പമ്പയില്‍ നിന്നും തിരുവനന്തപുരത്തിന് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞു. 15 ശബരിമല തീര്‍ഥാടകര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ആരുടെയും നില ഗുരുതരലമല്ല. കൂടാതെ വയനാട് പിണങ്ങോട് പുഴക്കലില്‍ നിയന്ത്രണം വിട്ട വാന്‍ കടയിലേക്ക് ഇടിച്ചു കയറി. പടിഞ്ഞാറത്ത സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും കാര്യമായ പരിക്കുകളില്ല. കടയുടെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News