ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടികളുമായി ബിസിസിഐ;ലോകകപ്പ് ടീമിൻ്റെ പൂളിനെ പ്രഖ്യാപിച്ചതായി റിപ്പോർട്ട്

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ പതിവില്ലാത്ത നടപടികള്‍ക്കൊരുങ്ങി ബിസിസിഐ.2023 ൽ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് ടീമിൽ ഭാഗമാകുന്ന 20 അംഗ കളിക്കാരുടെ ഒരു പൂളിനെ ബിസിസിഐ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ.അതോടൊപ്പം പ്രധാന താരങ്ങളോട് വരാനിരിക്കുന്ന ഐപിഎല്‍ ഒഴിവാക്കി ഐസിസി ടൂർണമെൻ്റുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും ബോര്‍ഡ് ആവശ്യപ്പെട്ടേക്കും എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.താരങ്ങളുടെ പരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

മുംബൈയിലെ സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ നടന്ന ബിസിസിഐയുടെ  അവലോകന യോഗത്തിലാണ് തീരുമാനം.ടീം പരിശീലകൻ രാഹുല്‍ ദ്രാവിഡ്, ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, എന്‍സിഎ ചെയര്‍മാന്‍ വിവിഎസ് ലക്ഷ്മണ്‍, മുന്‍ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ എന്നിവര്‍ പങ്കെടുത്തു. ബോര്‍ഡ് പ്രസിഡന്റ് റോജര്‍ ബിന്നി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ യോഗത്തിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News