രാജ്യം വീണ്ടും കൊവിഡ് ഭീഷണിയില്‍; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

2020ല്‍ ലോകത്താകെ വ്യാപിച്ച കൊവിഡ് 2023ലും വിട്ടൊഴിഞ്ഞിട്ടില്ല. വിവിധ വകഭേദങ്ങള്‍ സംഭവിച്ച് ഭീതിയായി തുടരുകയാണ്. അമേരിക്കയിലും സിങ്കപ്പൂരിലുമൊക്കെ തീവ്രകൊവിഡ് വ്യാപനത്തിന് കാരണമായ എക്സ്.ബി.ബി.-1.5 എന്ന ഒമിക്രോണ്‍ സങ്കരയിന വകഭേദം രാജ്യത്തും സ്ഥിരീകരിച്ചതിനുപിന്നാലെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ.

രാജ്യത്ത് ജാഗ്രത കൂട്ടുന്നതിന്റെ ഭാഗമായി ചൈനയുള്‍പ്പെടെ ആറ് ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് എയര്‍ സുവിധ രജിസ്‌ട്രേഷനും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇന്ന് മുതല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ചൈന, ജപ്പാന്‍, സിംഗപ്പൂര്‍, ഹോങ്കോംഗ്, തായ്‌ലാന്റ്, തെക്കന്‍ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിബന്ധന ബാധകം. അന്താരാഷ്ട്ര യാത്രക്കാരിലെ രണ്ട് ശതമാനം പേരില്‍ മുമ്പേ പരിശോധന നടത്തിവരുന്നുണ്ടായിരുന്നു. അതിലൂടെ 53 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News