ശ്യാംലാൽ ജോലി തട്ടിപ്പ് നടത്തിയത് സെക്രട്ടേറിയേറ്റിലെ അണ്ടര്‍ സെക്രട്ടറി എന്ന പേരിൽ

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ അറസ്റ്റിലായ ശ്യാംലാൽ തട്ടിപ്പ് നടത്തിയത് സെക്രട്ടേറിയേറ്റിലെ അണ്ടര്‍ സെക്രട്ടറി എന്ന പേരിൽ. ശ്യാംലാൽ പിടിയിലായ ശേഷം നിരവധി ആരോപണങ്ങളാണ് ഉയരുന്നത്.ഇയാൾ തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് ആഢംബര ജീവിതമാണ് നയിച്ചുകൊണ്ടിരുന്നത്.രണ്ടാം ഭാര്യയുടെ പേരിൽ ഭൂമി വാങ്ങിയെന്നും അന്വേഷണ സംഘം കണ്ടെത്തി. തട്ടിപ്പ് നടത്തി നേടിയ പണം കൊണ്ട് രണ്ടാം ഭാര്യക്ക് സമ്മാനമായി ആഢംബര കാറായ ഫോർച്യൂണർ വാങ്ങി നൽകിയിരുന്നു.

ഉദ്യോഗാർത്ഥികളെ ഇൻറർവ്യൂ ചെയ്യുന്നതിനായി ടൈറ്റാനിയത്തിൽ എത്തിച്ചത് ശ്യാംലാലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റർ ചെയ്ത 14 കേസുകളിലും പ്രതിയാണ് ശ്യാംലാൽ. പ്രധാന ഇടനിലക്കാരി ദിവ്യ നായർ ഇടനിലക്കാരൻ അഭിലാഷ് എന്നിവരാണ് കേസിൽ നേരത്തെ പിടിയിലായ മറ്റ് പ്രതികൾ. പ്രധാന ഇടനിലക്കാരി ദിവ്യ നായരെ വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും ഇടനിലക്കാരൻ കുര്യാത്തി സ്വദേശി അഭിലാഷിനെ പ്രത്യേക അന്വേഷണ സംഘവും അറസ്റ്റ് ചെയ്തിരുന്നു. ദിവ്യയുടെയും അഭിലാഷിൻ്റെയും അറസ്റ്റിനെ തുടർന്ന് ശ്യാംലാൽ ഉൾപ്പെടെ ആറു പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. ഉദ്യോഗാർഥികളിൽ നിന്ന് ദിവ്യയ്ക്ക പണം വാങ്ങി നൽകിയത് അഭിലാഷാണ്.

താൻ ഇടനിലക്കാരിയായിരുന്നെന്നും ഉദ്യോഗാർഥികളിൽനിന്ന് വാങ്ങിയ പണം ശ്യാംലാലിനും മറ്റൊരു പ്രതിക്കുമാണ് കൈമാറിയിരുന്നതെന്നും തനിക്ക് കമീഷൻ മാത്രമാണ് ലഭിച്ചിരുന്നതെന്നുമാണ് ദിവ്യയുടെ മൊഴി.ദിവ്യയുടെ മൊഴിയിൽ ശ്യാംലാലിന്‍റെയും അഭിഭാഷകയായ ഭാര്യയുടെയും പങ്ക് വ്യക്തമായിരുന്നു. ശ്യാംലാലിന്‍റെ ഭാര്യ കുറച്ചുനാൾ ടൈറ്റാനിയത്തിൽ ലീഗൽ വിഭാഗത്തിൽ ജോലി ചെയ്തിരുന്നു.

കേസിലെ മറ്റൊരു പ്രധാന പ്രതിയായ ടൈറ്റാനിയം ലീഗൽ ഡിജിഎം ശശികുമാരൻ തമ്പിയെ ഇതുവരെയും കണ്ടെത്താൻ പൊലീസിനായിട്ടില്ല.ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്തു നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News